entertainment

കുടുംബം മുഴുവൻ ചോറ്റാനിക്കര അമ്മയുടെ ഭക്തർ, ഭാര്യയും ഞാനും ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്- സുരാജ് വെഞ്ഞാറമൂട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സുരാജിന്റ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിമാറുന്നത്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.

താനും തന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. സിനിമയിൽ എത്തുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം ചോറ്റാനിക്കരയിൽ വന്നിരുന്നു. ഭാര്യ പതിവായി ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഈ പരിസരത്ത് തന്നെ വീട് വെയ്‌ക്കണമെന്നാണ് ആ​ഗ്രഹമെന്നും സുരാജ് പറഞ്ഞു.

‘കുറച്ചു നാളുകളായി ഞാൻ കൊച്ചിയിലാണ് താമസം. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരിയുമെല്ലാവരുമായി എന്റെ കുട്ടിക്കാലത്ത് ഞാൻ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. എന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണ്. കല്ല്യാണത്തിന് ശേഷം എനിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായി. മൂന്ന് പേരുടെയും ചോറൂണ് ഈ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു. ഭാര്യ മിക്കപ്പോഴും ഇവിടെ വരുന്നതാണ്. ഞാനും ഇവിടെ വന്ന് പ്രാർത്ഥിച്ച് പോകാറുണ്ട്’.

എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണിത്. ഈ പരിസരത്ത് തന്നെ വീട് വാങ്ങണമെന്നാണ് ആഗ്രഹം. ഈ പരിസരത്ത് വീട് വെയ്‌ക്കാൻ അന്വേഷിച്ച് നടന്നിരുന്നു. അഭിലാഷ് പിള്ള, ധ്യാൻ ശ്രീനിവാസൻ, അതിഥി രവി എല്ലാവരും ഈ പരിസരത്ത് താമസിക്കാൻ അഡ്വാൻസ് കൊടുത്തു കഴിഞ്ഞു. ഒരുപാട് കലാകാരന്മാർ ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് താമസം ഉറപ്പിച്ചിരിക്കുകയാണ്. താമസിക്കാതെ എനിക്കും വരാൻ പറ്റണമെന്ന് പ്രാർത്ഥിക്കുന്നെന്ന് സുരാജ് പറഞ്ഞു.

Karma News Network

Recent Posts

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

29 mins ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

1 hour ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

2 hours ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

2 hours ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

2 hours ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

3 hours ago