entertainment

നാലാമതൊരു കുഞ്ഞ് കൂടി പിറക്കാൻ പ്രാർത്ഥിക്കണം, താൻ പാതി ദൈവം പാതി എന്നാണല്ലോ- സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സുരാജിന്റ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിമാറുന്നത്.

പൊതുവെ സരസമായി കാര്യങ്ങൾ അവതരിപ്പിക്കാൻ മിടുക്കുള്ള സുരാജ് കഴിഞ്ഞ ദിവസം നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പ്രസം​ഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓസ്കാർ നേടാൻ വേണ്ടി നാലാമതൊരു കുഞ്ഞിന് ജന്മം നൽകാൻ തയ്യാറാണെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നുമാണ് സുരാജ് പറഞ്ഞത്.

‘എനിക്ക് അവാർഡുകൾ കിട്ടിയ കഥയൊക്കെ അറിയാമല്ലോ… എനിക്ക് മൂന്ന് കുഞ്ഞുങ്ങളാണ്. നിങ്ങൾ കാണുന്നപോലെയൊന്നുമല്ല. ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥ് എന്നാണ് പേര്. കയ്യടിക്ക് നിങ്ങൾ… എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ത് കാര്യവും ചോദിച്ച് വാങ്ങണമെന്ന്.’

‘നിങ്ങൾ കയ്യടിക്ക്… പിന്നാലെ എന്റെ രണ്ടാമത്തെ മകൻ ജനിച്ചു വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ സംസ്ഥാന അവാർഡും കിട്ടി. അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാമല്ലോയെന്ന്. അങ്ങനെ താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെൺ കുഞ്ഞുവേണം എന്നാണ് ആഗ്രഹിച്ചത്. മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു ഹൃദ്യ.’

‘ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി. ഇനിയുള്ളത് ഓസ്ക്കാറാണ് അത് കിട്ടും എങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം… സഹകരണം വേണ്ട. ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചത് നാണമില്ലേ എന്നാണ്.’

‘മൂന്ന് അവാർഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവൾ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യ് നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാർഡ് വാങ്ങാനാണ് അവൾ പറയുന്നത്’, സുരാജ് പറഞ്ഞു. മദനോത്സവമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സുരാജ് വെഞ്ഞാറമൂട് സിനിമ.

Karma News Network

Recent Posts

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

11 mins ago

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി…

39 mins ago

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

1 hour ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

1 hour ago

സ്വന്തം കക്ഷിയേ കൂട്ടബലാൽസംഗം ചെയ്തത്,അഭിഭാഷകരുടെ ജാമ്യത്തിനു അപേക്ഷിച്ചു, അഡ്വ എം.ജെ.ജോൺസൻ, അഡ്വ കെ.കെ.ഫിലിപ്പ് ഇവർ ജയിലിൽ കഴിയുകയാണ്‌

ADV.M.J JOHNSON & ADV K.K PHILIP വക്കീൽ ഓഫീസിലും വീട്ടിലും വയ്ച്ച് സ്വന്തം കക്ഷിയായ യുവതിയേ കൂട്ട ബലാൽസംഗം…

3 hours ago

പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, സംഭവം പാലക്കാട്

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ…

3 hours ago