national

രാഹുലിന്റെ ജാമ്യം നീട്ടി സൂറത്ത് സെഷന്‍സ് കോടതി, വിധി റദ്ദാക്കണമെന്ന ഹർജി 13ന് പരിഗണിക്കും

സൂറത്ത് . മോദി പരാമര്‍ശത്തിന്മേലുളള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സി ജെ എം കോടതിയാണ് ജാമ്യം നീട്ടിയത്. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. കേസിലെ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി ഏപ്രില്‍ 13ന് പരിഗണിക്കും. രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തി ഹര്‍ജി നല്‍ക്കുകയായിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

കുറ്റക്കാരനെന്ന് കണ്ടെത്തി തന്നെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മാര്‍ച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പിലിൽ അര്ഹുല് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി നൽകാൻ എത്തിയ രാഹുല്‍ഗാന്ധി ക്കൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളും ഉണ്ടായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗല്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടെ നിരവധി നേതാക്കളാണ് രാഹുലിന്റെ ഇടതും വലതുമായി ഒപ്പമുണ്ടായിരുന്നത്.

രാഹുല്‍ഗാന്ധിയുടെ സൂറത്ത് സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കോടതിക്ക് പരിസരത്തും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരു ന്നത്. രാഹുല്‍ എത്തിയതോടെ കോടതിക്ക് ചുറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടുകയുണ്ടായി. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനിടെ രാഹുല്‍, മോദി സമുദായ നാമമുള്ളവരെ മുഴുവന്‍ അവഹേളിച്ചെന്ന ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയില്‍ എടുത്ത കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാഹുലിനെ ശിക്ഷിക്കുന്നത്. ഉത്തരവിന് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. ഇതിനിടെ പറ്റ്‌നയില്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഏപ്രില്‍ 12ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ കോടതി നിർദേശിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

13 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

22 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

48 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

3 hours ago