തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ നിന്നൊഴിഞ്ഞു നടൻ സുരേഷ് ഗോപി തന്റെ പ്രിയപ്പെട്ട പാലാ കുരിശുപള്ളി മാതാവിന്റെ തിരുസന്നിധിയിൽ എത്തി നേര്ച്ച കാഴ്ചകൾ സമർപ്പിച്ചു. കൂടെ ബിജു പുളിക്കക്കണ്ടവും ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് പ്രചാരണ സമാധാനത്തിനു ശേഷം നേരെ പാലയ്ക്കു പുറപ്പെട്ട സുരേഷ് ഗോപി ഇന്നലെ രാത്രിയിൽ അരുവിത്തുറ പെരുന്നാളും കൂടിയിരുന്നു. അതിനു ശേഷം ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ സന്നിധിയിലുമെത്തി പ്രാർത്ഥന നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം പാലാ കുരിശുപള്ളി മാതാവിനെ സന്ദർശിക്കാൻ എത്തിച്ചേർന്നത്.
തെരെഞ്ഞെടുപ്പിൽ വിജയിപ്പിക്കണേയെന്നു പ്രാര്ഥിച്ചില്ല എല്ലാം നല്ലതിനായി വരുത്തനെയെന്നാണ് പ്രാർത്ഥിച്ചതെന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സഭ പിതാക്കളെ കാണുന്നതിനായി യാത്ര തിരിച്ചു. സഭാ പിതാക്കളുമായി നേരത്തെ സുഹൃത് ബന്ധമുണ്ട്. അതുകൊണ്ടാണ് അവരെ കാണുന്നത് .തെരെഞ്ഞെടുപ്പ് പ്രമാണിച്ച് അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു .
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…
മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…
ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…
തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…
പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് ടെൻഡർ…