kerala

മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ, വീഡിയോ പുറത്തായതോടെ അന്വേഷണം

ഇടുക്കിയിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ ചീറി പാഞ്ഞ പൊലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിൺഡുക്കൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് അപകടകരമായ യാത്ര ചെയ്ത പൊലീസുകാരനാണ് അന്വേഷണം നേരിടുന്നത്. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയിൽ ബൈക്ക് ഓടിച്ചത്. വണ്ടിപ്പെരിയാർ കുമളി റൂട്ടിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്.

ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി. ഇയാൾ മദ്യലഹരിയിലാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.

Karma News Network

Recent Posts

യുണൈറ്റഡ് മുസ്ലീം ഫെഡറേഷൻ ഓഫ് ഇന്ത്യയെക്കുറിച്ചാണോ ഷെയിൻ പറഞ്ഞത് ? വിമർശനം

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം…

2 mins ago

പ്രതികൂല കാലാവസ്ഥ, വിമാനങ്ങൾ റദ്ദാക്കി, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട്…

6 mins ago

ഐടി പാർക്കുകളിൽ മദ്യശാല, നിയമസഭാ സമിതിയുടെ അം​ഗീകാരം, ഈ വർഷം മുതൽ

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും.…

34 mins ago

വയറ് താങ്ങി വിദ്യ മോഹൻ, താരദമ്പതികൾ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലെന്ന് സൂചന

നടി വിദ്യ പങ്കുവച്ചിരിയ്ക്കുന്ന ഒരു ഫോട്ടോയും അതിന് വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലൊരു…

39 mins ago

25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നു,’അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25…

1 hour ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, വ്യാപക നാശനഷ്ടം,കോഴിക്കോട്ടും തൃശൂരിലും കൊച്ചിയിലും വെള്ളക്കെട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും…

2 hours ago