kerala

ഉപജീവനത്തിന് പൊറോട്ടയടിക്കുന്ന അനശ്വരയുടെ തലവര മാറി; സുരേഷ് ഗോപിയും അഭിനന്ദനവുമായി രംഗത്ത്

പൊറോട്ടയടിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ വന്നതോടെ പൊതുജനത്തിന് സുപരിചിതയാണ് അനശ്വര. ഉപജീവനമാര്‍ഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ അനശ്വര ഇന്ന് സന്തോഷത്തിലാണ്. നിരവധി പ്രമുഖര്‍ അനശ്വരയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇതില്‍ വലിയ സന്തോഷമുണ്ടെന്ന് അനശ്വര് പറയുന്നു.

രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും അനശ്വര ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ ഈ ജോലി ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി അനശ്വര പറഞ്ഞു. അനശ്വരയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയില്‍ അഭിഭാഷകനായ മനോജ് വി ജോര്‍ജ് വിളിച്ചിരുന്നു. അദ്ദേഹത്തിനു കീഴില്‍ പ്രാക്ടീസ് ചെയ്യാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെ തന്നെ ആണ്. എന്ത് കാര്യത്തിനും വിളിക്കാന്‍ അനുമതി തന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ സന്തോഷം ഉണ്ടെന്ന് അനശ്വര പറഞ്ഞു. തൊടുപുഴ അല്‍ അസര്‍ കോളേജില്‍ നിയമവിദ്യാര്‍ഥിനിയെ അനശ്വര. കുടുംബം നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യാന്‍ സന്തോഷം മാത്രമേ ഉള്ളുവെന്ന് അനശ്വര പറയുന്നുള്ളൂ. ജോലി കിട്ടിയാലും അതിനൊപ്പം പൊറോട്ട അടിക്കും. സാമൂഹികമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് അനശ്വരയുടെ പൊറോട്ട അടി കണ്ട് കയ്യടിച്ചത്.

അനശ്വര പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഈ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 13 വര്‍ഷം ആയി. പലരും ചെറുപ്പത്തില്‍ തന്നെ സ്‌കൂളില്‍ വച്ച് തന്നെ പൊറോട്ട എന്ന് ഇരട്ടപ്പേര് വിളിച്ചിട്ടുണ്ട്. പലരും പല കാര്യങ്ങളും ചൂണ്ടിക്കാട്ടി പരിഹസിക്കുമായിരുന്നു. അപ്പോഴൊക്കെ ചെറിയ വിഷമം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഇതൊന്നും ഒരു പ്രശ്‌നവുമല്ല എന്ന് അനശ്വര പറയുന്നു. സ്വന്തമായി ഒരു വീടു ഉണ്ടാകണം എന്നത് വലിയ സ്വപ്നമാണ്. അമ്മയും അമ്മയുടെ ചേച്ചിയും അനിയത്തിമാരും എല്ലാം അടങ്ങിയ വലിയ കുടുംബമാണ് അനശ്വരയുടേത്. അമ്മയാണ് തന്റെ റോള്‍ മോഡല്‍. തൊഴില്‍ ആക്കുക അല്ല ലക്ഷ്യം ഉപജീവനമാര്‍ഗമാണ്. അമ്മ ചെയ്യുന്ന കാര്യം തുടരാനായി എന്നതാണ് വലിയ സന്തോഷം. അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കാത്ത കാര്യം എന്ന നിലയില്‍ ഈ ജോലി ഇഷ്ടപ്പെടുന്നു.

ഒരുപാട് പേര്‍ ഞാന്‍ ഈ ജോലി ചെയ്യുന്നത് കണ്ട് എന്നെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. അതിനൊന്നും എനിക്കൊരു പ്രശ്‌നവും തോന്നിയിട്ടില്ല. അമ്മ ചെയ്യുന്നത് നോക്കിയാല്‍ അത്ര കഷ്ടപ്പാട് ഞാന്‍ അനുഭവിച്ചിട്ടില്ല. അമ്മയുടെ അത്ര ഒന്നും ഞാന്‍ ആയിട്ടില്ല. എല്ലാവരോടും പറയാന്‍ ഒരു കാര്യം ആണ് ഉള്ളത്. ‘ആരെയും അനുകരിക്കുക എന്നതല്ല വേണ്ടത്. നിങ്ങളെ നിങ്ങള്‍ തിരിച്ചറിയണം, നിങ്ങള്‍ ആരാണ് എന്ന് മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കുക, സ്വന്തം വ്യക്തിത്വം കാണിക്കുന്നതാണ് നല്ലത്’.

Karma News Network

Recent Posts

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

23 mins ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

55 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

1 hour ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

1 hour ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

2 hours ago