entertainment

ഷര്‍ട്ടിടാത്ത ഫോട്ടോയുടെ നിറവും രോമവും നോക്കിയുള്ള അധിക്ഷേപ കമന്റുകള്‍; ഫോട്ടോ ഡിലീറ്റ് ചെയ്ത് ചെമ്പന്‍ വിനോദ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക ചിത്രങ്ങളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച ചെമ്പന്‍ വിനോദിന്റെ ഈ.മ.യൗവിലെ ഈശി എന്ന കഥാപാത്രം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചെമ്പന്‍ വിനോദ് ജോസ് പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന അധിക്ഷേപ കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ ദിവസമാണ് പുഴയുടെ തീരത്തുനില്‍ക്കുന്ന ഫോട്ടോ ചെമ്പന്‍ വിനോദ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇത്. ഫോട്ടോയ്ക്ക് താഴെ കരടിയെന്നും മറ്റും വിളിച്ചുകൊണ്ടുള്ള കമന്റുകളെത്തുകയായിരുന്നു. വളരെ മോശമായ ഭാഷയിലുള്ള പദപ്രയോഗങ്ങളും പല കമന്റുകളിലുണ്ടായിരുന്നു. നടന്റെ നിറത്തെയും ശരീരഘടനയെയും അപമാനിക്കുന്ന വളരെ മോശമായ കമന്റുകളായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്നിരുന്നത്.

കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് ‘കരടി’, മുടിയും താടിയും വളര്‍ത്തിയാല്‍ ‘കാട്ടാളന്‍’ ഒക്കെയാണല്ലോ. ഇതൊക്കെ വിളിച്ചിട്ട് ‘അയ്യോ എനിക്കങ്ങനെ കറുപ്പ് വെളുപ്പ് എന്നൊന്നുമില്ലേ’ എന്ന് ഇതേ മലയാളികള്‍ തന്നെ പറയുമെന്ന് നടന് പിന്തുണയുമായെത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നടനെതിരെ നടക്കുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായും ചിലര്‍ രംഗത്തെത്തി. ഒരാളെ ശാരീരികമായി അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ തൊണ്ണൂറ് ശതമാനവുമെന്ന് ഒരു പോസ്റ്റില്‍ പറയുന്നു. ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന ‘മലയാളി അത്ര പൊളി’യല്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു.

നിലവില്‍ ചെമ്പന്‍ വിനോദ് ഈ ഫോട്ടോ പ്രൊഫൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് നടന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം നടന് പിന്തുണയുമായി ഈ ഫോട്ടോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പലരും പങ്കുവെക്കുന്നുണ്ട്.

Karma News Network

Recent Posts

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

1 min ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

35 mins ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

1 hour ago

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി, മധ്യവയസ്കൻ മരിച്ചു

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം…

2 hours ago

നവജാതശിശുവിന്റെ കൊലപാതകം, യുവതി ഐസിയുവിൽ, വിവരങ്ങൾ ഇങ്ങനെ

കൊച്ചി : പസവത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊന്നു റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ‍ അറസ്റ്റിലായ യുവതിയെ അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ…

2 hours ago

ബിജെപിക്ക് അടിയറവ് പറഞ്ഞു, കോൺഗ്രസിന്റെ 3മത് സ്ഥാനാർഥിയും മൽസരം ഉപേക്ഷിച്ചു

കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥിയും പരാജയം സമ്മതിച്ച് മൽസര രംഗത്ത് നിന്നും പിൻവാങ്ങി. പുരി ലോക്സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി സുചരിത…

2 hours ago