entertainment

എനിക്ക് കാവലായതിന് നന്ദി, വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവല്‍ അടുത്തിടെയാണ് തിയേറ്ററുകളിലേത്തിയത്. നിഥിന്‍ രഞ്ജിപണിക്കര്‍ ഒരുക്കിയ ചിത്രം മാസം ക്ലാസും ചേര്‍ന്നത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ രംഗത്ത് കാണാനായതിന്റെ സന്തോഷവും പ്രേക്ഷകര്‍ക്കുണ്ട്. ഇപ്പോഴിതാ കാവലിനെ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കെണ്ട് സുരേഷ് ഗോപി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ… ” ‘നന്ദി തിയറ്ററുകള്‍ക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..’, ചിത്രത്തിലെ തന്റെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തില്‍ കഥയാണ് കാവല്‍ പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തില്‍ രഞ്ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമായിരിക്കും കാവല്‍ എന്ന് നേരത്തെ നിതിന്‍ രഞ്ജി പണിക്തര്‍ ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കാവല്‍ ഒരു മെയിന്‍ സ്ട്രീം എന്റര്‍ടെയ്‌മെന്റ് സിനിമ ആയിരിക്കും. തിയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകരെ എല്ലാ അര്‍ഥത്തിലും തൃപ്തിപ്പെടുത്തി കൊണ്ടായിരിക്കും ചിത്രം വരുന്നത്. വലിയൊരു വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അവര്‍ക്ക് താത്പര്യമുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ ചിത്രമായിരിക്കുമെന്നും നിതിന് രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.

അച്ഛനോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ എക്‌സൈറ്റ്‌മെന്റായ സംഭവമായിരുന്നു. തുടക്കം മുതല്‍ സിനിമയെ കുറിച്ച് അച്ഛന് അറിയാമായിരുന്നു. കാവലിന്റെ തിരക്കഥ ഞാന്‍ എഴുതി ഫൈനല്‍ ഡ്രാഫ്റ്റ് ആകുന്ന കാലം മുതലെ അതിന്റെ ഓരോ വെര്‍ഷന്‍സും കൃത്യമായി അറിയാമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും മറ്റും സിനിമയില്‍ ഉണ്ട്. ഇത് മാത്രമല്ല ഞാന്‍ എഴുതുന്ന എല്ലാ സിനിമയിലും അത് ഉണ്ടാകും. കാരണം എഴുതി പൂര്‍ത്തീകരിച്ച തിരക്കഥ ആദ്യം വായിക്കുന്നത് അച്ഛനാണ്. അതുകൊണ്ട് തന്നെ അത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ള ഒരാളുടെ അഭിപ്രായം മാനിച്ചാണ് ഓരോ സിനിമയും എഴുതി പൂര്‍ത്തിയാക്കുന്നതെന്നു നിതിന്‍ പറഞ്ഞിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago