trending

ഒരു സെക്കന്റ്‌ അവളെ കേൾക്കാൻ ഒരു മനസ്സ്‌ ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം, സീമ വിനീത്

സംസ്ഥാനത്ത് ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.

നേരത്തെ ശാസ്ത്ര ക്രിയയിലുണ്ടായ പിഴവ് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന മറ്റൊരു ട്രാൻസ് യുവതിയും സംസ്ഥാനത്തു ആത്മഹത്യ ചെയ്തിരുന്നു. സംസ്ഥാനത്തു ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമായ രീതിയിൽ ഇത്തരം ആളുകളിലേക്ക്‌ അവ എത്തുന്നില്ലെന്നു ആക്ഷേപമുണ്ട്.

താഹിറയുടെ മരണം നൽകിയ വേദനയിൽ ഹൃദയംനീറി കുറിപ്പ് പങ്കുവയ്ക്കുകയാണ് ട്രാൻസ് ആക്റ്റിവിസ്റ്റ് സീമ വിനീത്. ആദരാഞ്ജലികൾ താഹിറ, സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ്‌ അവളെ കേൾക്കാൻ ഒരു മനസ്സ്‌ ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം … തെറ്റ് ആരുടേയോ..? പക്ഷേ നഷ്ടം നിന്നെ സ്നേഹിച്ചവരുടെ ഉള്ളിൽ ആണ് Heartfelt condolences മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം ഓർക്കുകയെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു

Karma News Network

Recent Posts

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

5 mins ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരി അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

39 mins ago

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

1 hour ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

2 hours ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

2 hours ago

കെഎസ്ഇബി കാട്ടുകള്ളന്മാർ, സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ- മുൻ ഡിജിപി ആർ. ശ്രീലേഖ

കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…

3 hours ago