kerala

സുരേഷ് ഗോപിയുടെ വിജയത്തിനായി തളിപ്പറമ്പത്തപ്പന് പൊന്നുംകുടം വച്ച് തൊഴുത് സുധാകരമാരാര്‍

പൊന്നിൻ കുടം പോലുള്ള സുരേഷ് ഗോപി ജയിക്കണം അതിനു വേണ്ടി തളിപ്പറമ്പത്തപ്പന് പൊന്നും കുടംവെച്ച് രാധകന്റെ വഴിപാട് പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതക്ലേശങ്ങള്‍ക്ക് അറുതി വരുത്താന്‍ സുരേഷ് ഗോപി പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രിയായി ഉണ്ടാകണമെന്ന ആഗ്രഹവുമായി തളിപ്പറമ്പത്തപ്പന് പൊന്നും കുടം വച്ച് തൊഴുത് പ്രാര്‍ത്ഥിക്കുകയാണ് സുധാകരമാരാര്‍.

ഒരു മാസത്തിലധികമായി എല്ലാ ദിവസവും നെയ്യമൃതും പട്ടും താലിയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന മാരാര്‍ സുരേഷഗോപിക്ക് ദൈവാനുഗ്രഹം ലഭിക്കാനും ദോഷങ്ങള്‍ അകലാനും വേണ്ടിയാണ് വഴിപാടുകള്‍ നടത്തുന്നത്. കടന്നപ്പള്ളി സ്വദേശിയായ സുധാകരമാരാര്‍ വര്‍ഷങ്ങളായി വാദ്യകലാരംഗത്ത് പാടവം തെളിയിച്ച കലാകാരനാണ്. ആറു മാസം മുമ്പ് ഗള്‍ഫില്‍ നടന്ന ഒരു പരിപാടിയില്‍ സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്ത മാരാര്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി. പിന്നീട് സുരേഷ് ഗോപിയുടെ തറവാട് ക്ഷേത്രത്തില്‍ ഉത്സവത്തിന് മേളപ്രമാണിയായും സുധാകരമാരാര്‍ പോയിരുന്നു.

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയാല്‍ ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ മുഴുവനാളുകള്‍ക്കും ഗുണകരമാവുമെന്നാണ് സുധാകരമാരാരുടെ അഭിപ്രായം. അതിനാല്‍ അദ്ദേഹം വിജയിക്കാന്‍ മനുഷ്യ പ്രയത്‌നം പോലെ തന്നെ ദൈവാനുഗ്രഹവവും ലഭിക്കാനാണ് രാജരാജേശ്വരനായ തളിപ്പറമ്പത്തപ്പന് മുന്നില്‍ പൊന്നിന്‍കുടം വച്ച് തൊഴുത് പ്രാര്‍ത്ഥിച്ചത്. പ്രസാദം സുരേഷ് ഗോപിക്ക് എത്തിക്കാന്‍ സുധാകരമാരാര്‍ തൃശ്ശൂരിലേക്ക് നേരിട്ട് പോയി.

Karma News Network

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

3 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

8 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

20 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

45 mins ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

46 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago