entertainment

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം, പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ചതില്‍ സന്തോഷം പങ്കിട്ട് ഉഷാ ഉതുപ്പ്

അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്തെ നിറസാന്നിധ്യമാണ് ഉഷാ ഉതുപ്പ്. റംബാ ഹോ ഹോ, ഹരി ഓം ഹരി, കോയി യഹാൻ ആഹാ, വണ്‍ ടു ചാ ചാ ചാ, ഡാർലിംഗ് തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ഉഷാ ഉതുപ്പ് പ്രേക്ഷകരെ ആകർഷിച്ചു. ഏതാനും സിനിമകളിലും ഉഷാ ഉതുപ്പ് അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്കാരങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചത്. പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ പ്രശസ്ത ഗായിക ഉഷാ ഉതുപ്പ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുകയാണെന്നും ഉഷാ ഉതുപ്പ് പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

“എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും മോദി സർക്കാരിനോടും നന്ദി. എനിക്ക് വളരെ സന്തോഷം തോന്നുന്നു. കാരണം ഒരു ശാസ്ത്രീയ സംഗീതജ്ഞയോ ക്ലാസിക്കല്‍ നർത്തകിയോ ആണെങ്കില്‍ അവാർഡ് ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ എന്നെ പോലുള്ള സാധാരണ വ്യക്തിക്ക് പദ്മ പുരസ്കാരം ലഭിക്കുന്നത് വളരെ വലിയ കാര്യമാണ്. ഞാൻ സമാധാനത്തിലും സാഹോദര്യത്തിലും മാത്രമാണ് വിശ്വസിക്കുന്നത്. ഒരുമിച്ചു നിന്നാല്‍ മാത്രമേ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുള്ളു എന്നാണ് എന്റെ വിശ്വാസം. എന്റെ സംഗീതത്തിലൂടെ ഞാൻ നിങ്ങളെ സന്തോഷിപ്പിക്കും”- ഉഷാ ഉതുപ്പ് പറഞ്ഞു.

Karma News Network

Recent Posts

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

14 mins ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരി അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

47 mins ago

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

1 hour ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

2 hours ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

2 hours ago

കെഎസ്ഇബി കാട്ടുകള്ളന്മാർ, സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ- മുൻ ഡിജിപി ആർ. ശ്രീലേഖ

കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…

3 hours ago