entertainment

അധ്വാനിച്ചു ജീവിക്കാത്തവർക്ക് അതിന്റെ വില അറിയില്ല. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ- സൂര്യ

മലയാളികൾക്ക് സുപരിചിതയായ നടിയും ഡിജെയുമാണ് സൂര്യ മേനോൻ. ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിൽ എത്തിയതോടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസ് ഹൗസിനുള്ളിൽ 90ദിവസങ്ങൾ സൂര്യ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഷോയിൽ പങ്കെടുക്കവെ കടുത്ത വിമർശനവും നടി ഏറ്റുവാങ്ങേണ്ടി വന്നു. പലരും സൂര്യയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തി. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരം.

എന്നെ ഹോട്ടൽ സപ്ലയർ ആയി ചിത്രീകരിക്കുന്ന ട്രോളുകൾ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അധ്വാനിച്ചു ജീവിക്കാത്തവർക്ക് അതിന്റെ വില അറിയില്ല. അച്ഛന്റേയും അമ്മയുടേയും വിയർപ്പു കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവർക്ക് അറിയൂ. സ്റ്റേ ഹാപ്പി ഗായ്‌സ് എന്നായിരുന്നു ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ ദിവസം സൂര്യയുടെ പിറന്നാൾ ആയിരുന്നു. വൃദ്ധ സദനത്തിലായിരുന്നു സൂര്യ തന്റെ പിറന്നാൾ ആഘോഷിച്ചത്.

അടുത്തിടെ വിവാഹത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു, വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താൻ എന്ത് സ്വപ്നം കണ്ടാലും അതിൽ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോൾ ഞാൻ കല്യാണ സ്വപ്നങ്ങളൊക്കെ തൽകാലം മാറ്റി വെച്ചിരിക്കുകയാണ്. സ്ത്രീധനം കൂടുതൽ ചോദിച്ചതോടെ വേണ്ടെന്ന് വെച്ചു

എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. അയാളിൽ നിന്നും അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു അദ്ദേഹം. ആൾക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാർ നല്ല സ്വർണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു. പക്ഷേ ഇത്രയും സ്വർണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസിൽ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പർശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

7 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

18 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

36 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

40 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago