topnews

വീട്ടമ്മയെ നിരന്തരമായി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത മകനെ കേസിൽനിന്നു രക്ഷപ്പെടുത്താമെന്ന പേരിൽ വീട്ടമ്മയെ നിരന്തരമായി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. കന്റോൺമെന്റ് എസ്ഐ എൻ അശോക് കുമാറിനെയാണ് സിറ്റി പോലീസ് കമ്മിഷണർ എസ്എച്ച് നാഗരാജു സസ്പെൻഡ്‌ ചെയ്തത്.

വകുപ്പുതല അന്വേഷണത്തിന് കോവളം എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പ്ലസ്ടു വിദ്യാർഥികൾ തമ്മിലുള്ള അടിപിടിക്കേസിലെ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. മകന്റെ പേരിലുള്ള കേസ് ഒഴിവാക്കിത്തരാം എന്ന പേരിൽ വീട്ടമ്മയെ നിരന്തരം വിളിക്കുകയായിരുന്നു.

കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം വിളിച്ചുവെന്നാണ് പരാതി. പരാതിക്കാരിയുടെ വീട്ടിലേക്കു വരാമെന്നുവരെ എസ്ഐ പറഞ്ഞു. സ്റ്റേഷനിലേക്ക് വരാമെന്ന് വീട്ടമ്മ പറഞ്ഞിട്ടും സമ്മതിച്ചില്ല. ശല്യം സഹിക്കാനാവാതെ വന്നതോടെ ഫോൺസംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകുകയായിരുന്നു.

Karma News Network

Recent Posts

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

30 mins ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

52 mins ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

1 hour ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

10 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

11 hours ago