entertainment

ഞങ്ങൾ തമ്മിൽ കാണാറേയില്ല, ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ ഞാൻ ക്ലാസിന് പോകും- ദിവ്യ ഉണ്ണി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.ഇപ്പോഴിതാ തന്റെ നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ദിവ്യ. വാക്കുകളിങ്ങനെ,

‘മൂന്ന് മക്കളാണ്. മൂത്ത മകൻ അർജുൻ. രണ്ടാമത്തെ ആൾ മീനാക്ഷി. പിന്നെ ഏറ്റവും ചെറിയ ആൾ ഐശ്വര്യ. ഭർത്താവ് അരുൺ ഓയിൽ ആന്റ് ​ഗ്യാസ് ഫീൽഡിൽ വർക്ക് ചെയ്യുന്നു. പാൻ‌ഡെമിക് സമയത്ത് എല്ലാവർക്കും സമയം ഒരുമിച്ച് കൂടുതൽ കിട്ടി’ അല്ലെങ്കിൽ എല്ലാവരും അവരവരുടേതായ ജോലികളിലാണ്. സ്കൂളും പഠിത്തവും. വൈകുന്നേരങ്ങളിൽ കാണാറില്ല. കാരണം അദ്ദേഹം ജോലി കഴിഞ്ഞ് വരുമ്പോഴാണ് എന്റെ ക്ലാസ്. ഞാൻ വർക്ക് ചെയ്യുന്നത് അഞ്ച് മണി മുതൽ എട്ട് മണി വരെയാണ്. കുട്ടികൾ സ്കൂളിൽ നിന്ന് വരണമല്ലോ. വീക്കെന്റുകൾക്ക് സമയം കിട്ടാറുണ്ട്

‘യുഎസിൽ ‍ഡാൻസിൽ എല്ലാം മാനേജ് ചെയ്യുന്നത് ഞാൻ തന്നെ ആണ്. റെഡി ആയി പ്രോ​ഗ്രാമുള്ള സ്ഥലത്തേക്ക് ഡ്രെെവ് ചെയ്യുകയായിരുന്നു. അപ്പോഴാണ് പെട്രോൾ തീർന്നെന്ന സി​ഗ്നൽ വരുന്നത്. അപ്പോൾ ഞാൻ ഫുൾ ഡാൻസ് കോസ്റ്റ്യൂമിൽ ഇറങ്ങി അവിടെ നമ്മൾ തന്നെയാണ് പെട്രോൾ ഫിൽ ചെയ്യുക. ആ രാജ്യത്തെ ഒരാൾ ചോദിച്ചു നിങ്ങളെന്തെങ്കിലും പാർട്ടിക്ക് പോവുകയാണോ എന്ന്. ഞാൻ പറഞ്ഞു പാർട്ടിയല്ലെന്ന്. അയ്യോ നിങ്ങളിങ്ങനെ ഒരുങ്ങിയിട്ട് പാർട്ടിക്ക് പോവുന്നില്ലേ എന്ന് അവർ‌ ചോദിച്ചു. ഞാൻ പറഞ്ഞു ഇത് പെർഫോമൻസിനാണെന്ന്’ചിലപ്പോൾ അദ്ദേഹം വിചാരിച്ച് കാണും ഈ സ്ത്രീ പെട്രോൾ അടിക്കാൻ പോവാൻ ഇത്രയും ഒരുങ്ങുകയാണെങ്കിൽ ഇവരെ ഒരു ഇവന്റിനൊക്കെ വിളിച്ചാൽ എന്താവും അവസ്ഥ

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി

Karma News Network

Recent Posts

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

8 mins ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

38 mins ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

1 hour ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

2 hours ago

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

2 hours ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

3 hours ago