trending

അത്യന്തം അപകടം പതിയിരിക്കുന്ന വഴിയാണ് പ്രദീപ് തിരഞ്ഞെടുത്തത്,കുറിപ്പ്

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ അനുസ്മരിച്ച് സഹപ്രവർത്തകനായ സജീവ് കൃഷ്ണൻ. ഇന്നലെ ഒന്നും പറയാനാവാത്ത വിധം വാക്ക് വരണ്ടുപോയ ഒരു വിയോഗം. അടുത്തകാലത്തൊന്നും ഒരു മരണവും അഗാധ ദുഃഖം നൽകിയിട്ടില്ല. പ്രാർത്ഥനയിലൂടെ ആ സങ്കടങ്ങൾ അലിയിച്ചിട്ടാണ് ഇന്ന് ഇതെഴുതാൻ കഴിഞ്ഞതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ ഒന്നും പറയാനാവാത്ത വിധം വാക്ക് വരണ്ടുപോയ ഒരു വിയോഗം. അടുത്തകാലത്തൊന്നും ഒരു മരണവും അഗാധ ദുഃഖം നൽകിയിട്ടില്ല. പ്രാർത്ഥനയിലൂടെ ആ സങ്കടങ്ങൾ അലിയിച്ചിട്ടാണ് ഇന്ന് ഇതെഴുതാൻ കഴിഞ്ഞത്. 2010ലാണ് ഞാൻ ഈ യുവാവിനെ കാണുന്നത്. മായാ മാധവ ഗീതം എന്ന ഒരു ഓഡിയോ ആൽബം ചെയ്തതിൻ്റെ പേരിൽ അന്ന് ജയ്ഹിന്ദ് ചാനലിൻ്റെ Good morning കേരളം എന്ന പംക്തിയിൽ അതിഥിയായി വിളിച്ചു. ഞാൻ അന്ന് കേരളകൗമുദി റിപ്പോർട്ടർ ആണ്. അന്ന് എന്നെ ഇൻ്റർവ്യു ചെയ്തത് എസ്.വി. പ്രദീപ് ആയിരുന്നു. അഭിമുഖം എന്ന ആദ്യാനുഭവത്തിൽ എന്നെ ഇൻ്റർവ്യൂ ചെയ്ത ആദ്യ ആൾ എന്ന നിലയിൽ ആ മുഖം പിന്നെ മറന്നില്ല. അന്ന് ഞാൻ ആത്മീയത സംസാരിച്ചപ്പോൾ പ്രദീപ് ചോദിച്ച ചോദ്യം ഓർമ്മയിലുണ്ട്. ഇതൊക്കെ ഒരു മാധ്യമ പ്രവർത്തകനു ചേർന്നതാണോ? അനീതിയെ എതിർക്കേണ്ട സമയത്ത് ആത്മീയത പറഞ്ഞ് ഇരുന്നാൽ അത് മാദ്ധ്യമ ധർമ്മമാകുമോ?

ഓരോരുത്തരും സമൂഹത്തെ നയിക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ അതിന് ആത്മീയമായി ശ്രമിക്കുന്നു. അങ്ങനെയും മാധ്യമ പ്രവർത്തനം നടത്താമല്ലോ എന്നായിരുന്നു എൻ്റെ മറുപടി.ഇങ്ങനെയൊരു ചോദ്യം ചോദിച്ചതുകൊണ്ടാവാം പ്രദീപിൻ്റെ തൊഴിൽ ജീവിതത്തിൽ പിന്നീടുണ്ടായ പല ട്വിസ്റ്റുകളിലും എനിക്ക് അത്ഭുത മോ ആശങ്കയോ തോന്നാതിരുന്നത്. അയാൾക്ക് അങ്ങനെയൊക്കെ ആയാലേ ആത്മസുഖം ലഭിക്കൂ. അതിൽ കുറ്റവും കുറവും നമുക്കാണ്. അയാൾക്കല്ല. താൻ ചെയ്യുന്നത് ശരിയായ രീതിയാണെന്ന ആ യുവാവിൻ്റെ ആത്മവിശ്വാസത്തെ നമുക്ക് അംഗീകരിക്കാതെ തരമില്ല. അങ്ങനെയൊക്കെ പറയാനും വാർത്ത അവതരിപ്പിക്കാനും സാധിക്കും എന്നതും വിശാലമായ ഈ ലോകത്തിന് ചേരുന്നതു തന്നെ. പക്ഷേ, അത്യന്തം അപകടം പതിയിരിക്കുന്ന വഴിയാണ് പ്രദീപ് തിരഞ്ഞെടുത്തത്. സാഹചര്യങ്ങളെ ജയിക്കാൻ അയാൾക്ക് വേറെ മാർഗം ഒന്നും തോന്നിയിട്ടുണ്ടാവില്ല.

Aggressive ജേർണലിസത്തിൽ ഒരിക്കൽ വീണുപോയാൽ പിന്നെ നിലം തൊടാതെ വാൾവീശേണ്ടി വരും. അതിനിടെ യോദ്ധാവിന് എന്തും സംഭവിക്കാം. അതിൽ പ്രദീപിന് സംഭവിച്ചത് നമുക്കെല്ലാം ദുഃഖം നൽകുന്ന അനുഭവമാണ്. മുഖ്യധാരാ പത്രപ്രവർത്തനത്തെ വെടിഞ്ഞ് ഇവിടെ മാറി ഇരുന്ന് നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. പച്ചമുളകൾ അടുക്കി കെട്ടി വച്ച് കൊണ്ടു പോകുന്ന ലോറി പോലെയാണ് സമൂഹം. അതിൽ ഒരു മുള തെറിച്ചാൽ പിന്നെ ഒന്നിനെയും തടഞ്ഞു നിർത്താനാവില്ല. സ്ഥിതി നിയന്ത്രിക്കാനും സാധിക്കില്ല. മുളകൾ കൂട്ടി വച്ച് കെട്ടുന്നവർക്ക് ജാഗ്രതയില്ലെങ്കിൽ വലിയ ഭവിഷ്യത്തുണ്ടാകും. ഭരണം, നീതിനിർവഹണം, അധികാരം ഇതൊക്കെ ലോറിക്കണക്കിന് കടന്നു പോകുന്നുണ്ട് നമുക്കിടയിലൂടെ. ഇക്കാലത്ത് ഒന്നിനും ശരിയായ കെട്ടുവള്ളിയില്ല എന്നോർക്കുക. അവ കടന്നു പോകുമ്പോൾ ജീവിതവഴിയിൽ പരമാവധി അവയോട് അകന്നു നിൽക്കുക. ഇവയൊക്കെ കെട്ടു പൊട്ടിവീണ് വഴിയിൽ ജീവൻ പൊലിഞ്ഞാൽ നമ്മെ കണ്ടു കൊണ്ട് ആശ്വാസത്തോടെ ജീവിക്കുന്ന കുറച്ചു പേർക്ക് പെട്ടെന്ന് ആശ്രയം നഷ്ടപ്പെടും. അതല്ലാതെ സമൂഹത്തിന് അതൊരു പാഠമോ തിരുത്തോ ആവില്ല. പ്രിയ സ്നേഹിതന് പ്രണാമം.

Karma News Network

Recent Posts

സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണം, പോലീസിനോട് ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ കേസെടുക്കണമെന്ന് പോലീസിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംസ്ഥാന…

8 hours ago

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

9 hours ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

9 hours ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

9 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

10 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

11 hours ago