topnews

മുഖ്യമന്ത്രിക്ക് മാത്രമല്ല മകൾ ഉള്ളത്, എന്റെ അന്നം മുഖ്യമന്ത്രി മുട്ടിച്ചു, 770 കലാപ കേസുകളിൽ കുടുക്കും എന്ന് ഭീഷണിപ്പെടുത്തി സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ക്രൈംബ്രാഞ്ച് തന്നെ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസില്‍ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വര്‍ണക്കെടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു.

എച്ച്.ആര്‍.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും നാള്‍ അന്നം തന്നതിന് അവരോട് നന്ദിയുണ്ട്. എന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്നാണ് ചോദ്യം. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്.

എന്റെ വയറ്റത്തടിച്ചു, മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോര. ഞങ്ങളെയെല്ലാം അദ്ദേഹം പെണ്‍മക്കളായി കാണണം‘, സ്വപ്‌ന പറഞ്ഞു.കൃഷ്ണരാജ് എന്ന വക്കീലിന്റെ വക്കാലത്ത് ഒഴിയാനും ആവശ്യപ്പെട്ടു. 770 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് പറഞ്ഞത്. 770 അല്ല എത്ര കേസുകളിലും പ്രതിയാക്കിക്കോട്ടെ, എനിക്ക് ഇന്ന് ജോലിയില്ല, മക്കള്‍ക്ക് അന്നമില്ല. ഞങ്ങളെല്ലാം തെരുവിലാണ്. ഇനി കേറികിടക്കുന്ന വാടകവീട്ടിലും പോലീസുകാരെ വിട്ട് ഇറക്കിവിടുകയാണെങ്കില്‍ തെരുവിലാണെങ്കിലും ബസ് സ്റ്റാന്‍ഡില്‍ ആണെങ്കിലും ഏത് റോഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ഞാന്‍ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനങ്ങളെ ആറിയിച്ച് കൊടുത്തിരിക്കും. ഞാന്‍ കൊടുത്ത മൊഴി സത്യമാണ്. അതില്‍ മാറ്റമില്ല, അത് നടന്നതാണ്.

ജീവനുണ്ടെങ്കില്‍ സത്യത്തിന്റെ അറ്റം കാണുന്നതുവരെ കൂടെനില്‍ക്കും. മുഖ്യമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെങ്കിലും ചെയ്‌തോളൂ‘, സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.വീണ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതായി സ്വപ്ന പറഞ്ഞു. എച്ച്ആര്‍ഡിഎസ്സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സ്ഥാപനത്തിലെ പെണ്‍കുട്ടികളെ ബുദ്ധിമുട്ടിച്ചു. തന്നെ നിലനിര്‍ത്താന്‍ കമ്പനി പരമാവധി ശ്രമിച്ചുവെന്നും സ്വപ്ന പറഞ്ഞു.

നിരന്തരം കേസില്‍പ്പെടുത്തി നടുറോഡിലിറക്കിയെന്നും തന്റെ അന്നം മുട്ടിച്ച് വയറ്റത്തടിച്ചപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് തൃപ്തിയായോ എന്നും മകളോടുള്ള കരുതല്‍ എല്ലാ പെണ്‍കുട്ടികളോടും വേണമെന്നും സ്വപ്ന പറഞ്ഞു. തെരുവിലിറക്കിവിട്ടാലും ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ വന്നാലും സത്യം പുറത്ത് വിടാന്‍ ജീവനുള്ളവരെ പോരാടുമെന്ന് സ്വപ്ന പറഞ്ഞു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

3 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

4 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

5 hours ago