world

ആകാശത്തിന് പച്ച നിറം, ലോകം ഞെട്ടി, അമ്പരന്ന് ജനം.

 

മനുഷ്യന്റെ പ്രവൃത്തികള്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്ന വിചിത്രമായ കാഴ്ച ലോക വാർത്തകളിൽ വൈറലായിരിക്കുകയാണ്. യുഎസിലെ ആകാശം പച്ച നിറത്തിലായതാണ് ആ വാർത്ത. അമേരിക്കയിലെ സൗത്ത് ദാകോട്ടയിലാണ് വിചിത്രമായ പച്ച നിറത്തില്‍ ആകാശം കാണപ്പെട്ടത്. ശക്തമായ കൊടുങ്കാറ്റ് കടന്ന് പോയതിന് പിന്നാലെയായിരുന്നു ഈ അത്ഭുത മാറ്റം. ദിവസങ്ങള്‍ക്ക് മുന്‍പ് കൊടുങ്കാറ്റ് ഉണ്ടായതിന് തൊട്ടു പിന്നാലെ ആലിപ്പഴം വീഴുകയും ശക്തമായ മഴയുണ്ടാകുകയും ചെയ്തിരുന്നു.

തൊട്ടുപിറകെയാണ് ഈ വിചിത്രമായ മാറ്റം ആകാശത്തുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭയാനകമായ ഈ പച്ച നിറം പ്രദേശവാസികളെ ആശങ്കയിലാക്കുക യായിരുന്നു. സൗത്ത് ഡക്കോട്ട ഹബ്ബിലെ സിയൂക്‌സ് വെള്ളച്ചാട്ടത്തിന്റെ പ്രദേശത്ത് ഉച്ചകഴിഞ്ഞ് മണിക്കൂറുകളോളം ഈ നിറം കാണപ്പെട്ടു. മേഘാവൃതമായ ആകാശം ഏതാണ്ട് ഫോട്ടോസിന്തറ്റിക് നിറം പകരുന്ന വിചിത്രമായ പ്രതിഭാസമായിരുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ നിമിഷ നേരം കൊണ്ട് വൈറലാകാവുകയായിരുന്നു. നിരവധി ആളുകളാണ് ചിത്രങ്ങള്‍ എടുക്കാനായി പ്രദേശത്ത് തടിച്ച് കൂടിയിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മാത്രം ആർക്കും വ്യക്തമല്ല. മുന്‍പ് ചൈനയില്‍ ആകാശം ചുവന്ന നിറത്തിലേക്ക് മാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ചൈനയിലെ തുറമുഖ നഗരമായ സൂഷാനിലാണ് ആകാശത്തിലാണ് ഈ അത്ഭുത പ്രതിഭാസമുണ്ടാവുന്നത്. തുറമുഖത്തിനടുത്ത് പ്രകാശത്തിന്റെ അപവര്‍ത്തവം, ചിതറല്‍ എന്നീ പ്രതിഭാസങ്ങളാണ് ഈ ചുവപ്പ് നിറത്തിന് കാരണമെന്ന് സൂഷാനിലെ കാലാവസ്ഥ വകുപ്പ് തുടർന്ന് അന്ന് നല്‍കിയ വിശദീകരണം. സൂര്യന്റെ ചുവന്ന പ്രകാശം കൊടുങ്കാറ്റിലെ വെള്ളവുമായോ മഞ്ഞുപാളികളുമായോ ഇടപഴകുമ്പോള്‍ ഇടിമിന്നലില്‍ മേഘങ്ങള്‍ പച്ചയായി തിളങ്ങുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് കാലാവസ്ഥാ നിരീക്ഷകനായ കോറി മാര്‍ട്ടിന്‍ പറഞ്ഞതായും റിപ്പോർട്ട് ചെയ്യുന്നു.

പ്രകൃതി ക്ഷോഭങ്ങള്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളും മനുഷ്യര്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. പരിസ്ഥിതിയിലുണ്ടാകുന്ന വിചിത്രമായ കാഴ്ചകളിലൂടെയാണ് മനുഷ്യന്റെ പ്രവൃത്തികള്‍ എത്രത്തോളം പ്രകൃതിയെ ബാധിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിയുന്നത്. യുഎസിലെ ആകാശം പച്ച നിറത്തിലായതാണ് ഇതിനുള്ള ഏറ്റവും പുതിയ തെളിവാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Karma News Network

Recent Posts

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

9 mins ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

45 mins ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

1 hour ago

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

2 hours ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

2 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

3 hours ago