entertainment

മുഖത്ത് കുരുക്കൾ,വലിയ മൂക്ക്,നായികയാകാനുളള ലുക്കില്ലെന്ന് പലരും പറഞ്ഞു, ലാലേട്ടന്റെ വാക്കുകൾ പ്രചോദനമായെന്ന് സ്വാസിക

ഒട്ടനവധി സിനിമകളിൽ തിളങ്ങിയ സ്വാസികഎന്ന് പറയുന്നതിലും ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയം.സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകർ നെഞ്ചേറ്റിയതും.പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത.ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.മലയാളം,തമിഴ്,തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം ശ്വസിക അഭിനയിച്ചു.2009ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്

സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം സ്വാസികക്ക് ലഭിച്ചിരുന്നു.റഹ്മാൻ ബ്രദേഴ്‌സിന്റെ വാസന്തി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലെ അഭിനയത്തിനാണ് സ്വാസികയെ പുരസ്‌കാരം തേടിയെത്തിയത്.തുടക്കത്തിൽ ഒരു മികച്ച കഥാപാത്രം പോലും ലഭിച്ചില്ലരണ്ടുവർഷം മുമ്പാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങൾ ലഭിച്ചുതുടങ്ങിയതെന്നും സ്വാസിക പറയുന്നു.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ വെളിപ്പെടുത്തൽ

അംഗീകാരം കിട്ടാൻ വൈകിയെന്ന് കരുതുന്നില്ല.മികച്ച കഥാപാത്രങ്ങൾ കിട്ടാനാണ് വൈകിയത്.നല്ല കഥാപാത്രങ്ങൾ ചെയ്ത് തെളിയിച്ചാലല്ലേ അംഗീകാരം പ്രതീക്ഷിക്കുന്നതിൽ അർത്ഥമുളളൂ.പത്തിലേറെ വർഷമായി അഭിനയിക്കാൻ എത്തിയിട്ടും രണ്ട് വർഷം മുമ്ബാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങൾ ലഭിച്ച്‌ തുടങ്ങിയത്

ഒരു നായികയ്ക്ക് വേണ്ട ലുക്ക് ഇല്ലെന്നൊക്കെ പലരും പറഞ്ഞു.ഒരു പ്രശസ്ത നടിയും എന്നെപ്പറ്റി അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും തകർന്നുപോയി.ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്,എന്റെ മൂക്ക് വളരെ വലുതാണ്,എന്റെ മുഖം നിറയെ കുരുക്കൾ ആണ്,ക്ലിയർ സ്കിൻ അല്ല എന്റേത്,പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്,അവർ ഒരു പ്രമുഖ ആയത് കൊണ്ട് ഇതൊക്കെ സത്യം ആയിരിക്കുമോ എന്ന് എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു,മുഖ കുരു ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല,എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.ഞാൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്.ഇതില്ലാത്ത ഒരു മുഖം എനിക്കില്ലഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല.പിന്നീട്,അതുമായി ഞാൻ സമരസപ്പെട്ടു.എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി

എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി.ആ സമയത്താണ് പ്രേമം എന്ന സിനിമ ഇറങ്ങിയത്.സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു.ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി.അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി.അതായത്,നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല.ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ്.അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനം

Karma News Network

Recent Posts

വാടക വീട്ടിൽ കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്…

14 mins ago

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം സൈബര്‍

ന്യൂഡൽഹി : സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം…

52 mins ago

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

1 hour ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

2 hours ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

2 hours ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

3 hours ago