Categories: trending

ഗവര്‍ണറെ കണ്ടു; ഇന്ന് വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പക്ക് അനുമതി

നാലാമതും മുഖ്യമന്ത്രിയാവാനൊരുങ്ങി ബി. എസ് യെദ്ദ്യൂരപ്പ. ഇന്ന് വൈകുന്നേരം 6 മണിക്ക് വിധാന്‍ സൗധയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും.

രാവിലെ 10 മണിക്കാണ് ബി. എസ്. യെദ്ദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ചത്. കുമാരസ്വാമി സര്‍ക്കാര്‍ രാജി വച്ചതിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള ബി. എസ് യെദ്ദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നത്.

ഇന്ന്, ബംഗളൂരുവില്‍ ബിജെപി എംഎല്‍എമാരുടെ യോഗം നടക്കും. ഇതുവരെ ലഭിക്കുന്ന സൂചന അനുസരിച്ച് മുഖ്യമന്ത്രി ബി. എസ് യെദ്ദ്യൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കൂ. മന്ത്രിസഭ വിപുലീകരണം പിന്നീടാണ് നടക്കുക എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 105 സീറ്റാണ് ബിജെപി നേടിയത്. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാര്‍ വെറും 6 ദിവസമാണ് അധികാരത്തിലിരുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു.

എന്നാല്‍, ഇത്തവണയും അധികാരം നിലനിര്‍ത്തുക എളുപ്പമാവില്ല യെദ്ദ്യൂരപ്പയ്ക്ക്. കാരണം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ എത്രകാലം ഒപ്പമുണ്ടാകും എന്ന് പറയാന്‍ പറ്റില്ല. കൂടാതെ, ഒപ്പമുള്ളവരേയും വന്നുചേര്‍ന്നവരേയും അധികാരം നല്‍കി തൃപ്തിപ്പെടുത്തുകയും വേണം. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ യെദ്യൂരപ്പയ്ക്ക് ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍

Karma News Network

Recent Posts

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

32 mins ago

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…

1 hour ago

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

10 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

10 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

10 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

11 hours ago