entertainment

ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നടി, വിമര്‍ശകന് മറുപടിയുമായി ശ്വേത മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. ഇപ്പോള്‍ തന്നെ വിമര്‍ശിക്കാനെത്തിയ യുവാവിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്വേത രംഗത്ത് എത്തിയിരുന്നു. വിവാദമായ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്ന് നടി വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നും. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് ശ്വേതയെന്നും വിമര്‍ശകന്‍ പറയുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് നടി.

ശ്വേത മേനോന്റെ മറുപടി ഇങ്ങനെ: എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആ വിമര്‍ശനത്തിലെ ആദ്യ വാക്കുകള്‍.

കണ്ണാ, ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഹിന്ദിയും ഇംഗ്ലിഷും ഇടയ്ക്ക് ഓട്ടോമാറ്റിക്ക് ആയി വരും, മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്.

വേറൊരു വിമര്‍ശനം ഇങ്ങനെ: ‘മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം’ ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങള്‍ ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്നത്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങള്‍ താഴെ…

THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER) Tirur Thuchan Parambu Rd, Tirur, Kerala 676101 അടുത്തത്, ‘രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.’ നിങ്ങള്‍ ഒരു കാരണം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. Just because there’s a bigger majortiy around us who ‘may’ feel offended, അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മള്‍ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മള്‍ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വര്‍ത്തമാനമാണെങ്കില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉള്‍ക്കൊള്ളിക്കേണ്ട കാര്യമില്ല. (സാധാരണ ഞാന്‍ ഇങ്ങനെ മറുപടി പറയാറില്ലാത്തതാണ്, ലോക്ഡൗണ്‍ കാരണം കുറച്ച് സമയം കിട്ടി)

Karma News Network

Recent Posts

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

7 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

16 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

29 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

39 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

44 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

51 mins ago