topnews

രാജ്യത്ത് കൊവിഡ് കുറയുന്നു; 1.06 ലക്ഷം പുതിയ രോഗികള്‍, ടിപിആര്‍ 6.33 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.06 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.33 ആയി കുറഞ്ഞിട്ടുമുണ്ട്. തുടര്‍ച്ചയായ 14ാം ദിവസവും 10 ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 1.14 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2.89 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി പരിശോധനകളില്‍ കണ്ടെത്തിയത്.

കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഒരു മാസത്തിനു ശേഷം ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. നഗരത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. നിന്നുള്ള യാത്ര അനുവദിക്കില്ല.

ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. മാളുകള്‍, മാര്‍ക്കറ്റുകള്‍, എന്നിവ നിബന്ധനകകളോടെ തുറക്കും. മെട്രോ സര്‍വ്വീസ് 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും. എന്നാല്‍ ഹരിയാന, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ തുടരുമെന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് കര്‍ഫ്യൂവില്‍ ഇളവുകള്‍ നല്‍കി. 71 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, അവിടെ കണ്ടെയ്‌നര്‍ സോണിന് പുറത്തുള്ള കടകളും വിപണികളും ആഴ്ചയില്‍ അഞ്ച് ദിവസം തുറക്കാന്‍ അനുവദിക്കും.

മെഗാ കുത്തിവയ്പ്പ് പദ്ധതി പ്രകാരം ഇന്ത്യയില്‍ ഇതുവരെ 23 കോടിയിലധികം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

Karma News Network

Recent Posts

ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം, ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ…

5 mins ago

ഹാപ്പി ആനിവേഴ്സറി മൈ ലവ്, 36ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 36-ാം വിവാഹവാർഷികമായിരുന്നു ഇന്നലെ. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ…

33 mins ago

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്, ഇ.പി ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും.പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ…

1 hour ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…

2 hours ago

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

2 hours ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

11 hours ago