world

സ്ഡിനിയിൽ പള്ളിയിൽ ബിഷപ്പിന് നേരെയുണ്ടായ ആക്രമണം, ഭീകരാക്രമണമെന്ന് സ്ഥിരീകരണം

കാൻബെറ: ഓസ്ട്രേലിയയിൽ പള്ളിയിൽ ബിഷപ്പിന് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു. അസീറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ കുർബാനയ്ക്കിടെ ബിഷപ്പിനെയും പുരോഹിതനെയും പള്ളിയിൽ പോയവരെയും ആക്രമിച്ചതിനെ തുടർന്ന് 16 വയസ്സുള്ള ഒരു ആൺകുട്ടി അറസ്റ്റിലായിരുന്നു .

നാല് പേർക്ക് “ജീവന് ഭീഷണിയില്ലാത്ത” പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അക്രമിക്കും പരിക്കേറ്റു. മതതീവ്രവാദ ആക്രമമാണ് ഇതെന്നാണ് ഓസ്‌ട്രേലിയൻ പോലീസ് പറയുന്നത്. അന്വേഷണം തുടരുകയാണ്. പള്ളിയിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് മുൻപിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനടുത്തെത്തിയ യുവാവ് കത്തി ഉപയോ​ഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ബിഷപ്പിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും പ്രസിദ്ധരായ ബിഷപ്പുമാരിൽ ഒരാളാണ് ആക്രമണത്തിന് ഇരയായ മാർ മാറി ഇമ്മാനുവൽ. ടിക്ടോക്കിലും മറ്റ് സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകളിലും വൈറലായ താരം കൂടിയാണ് ഇദ്ദേഹം.

സിഡ്നിയിൽ കഴിഞ്ഞ ദിവസം മറ്റൊരു ആക്രമണം നടന്നിരുന്നു. ഷോപ്പിം​ഗ് മാളിലെത്തിയ അക്രമി സാധാരണക്കാരെ കുത്തിവീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. ആക്രമണത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

karma News Network

Recent Posts

രംഗണ്ണൻ ഇഫക്റ്റ്, ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്

തൃശൂർ : സനിമ രംഗങ്ങളെ വെല്ലുന്ന രീതിയിൽ ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്. കൊലക്കേസിൽ ജയിൽ…

8 mins ago

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുള്ളൂ- മന്ത്രി ഡോ.ആര്‍ ബിന്ദു

ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍…

22 mins ago

നടന്‍ എംസി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നടൻ എംസി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…

38 mins ago

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

58 mins ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

60 mins ago

തലസ്ഥാനത്തെ അരുംകൊല, മുഴുവൻ പ്രതികളും പിടിയിൽ, റിമാൻഡ് ചെയ്തു

തിരുവനന്തപുരം : കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ആറാം പ്രതി തളിയൽ അരശുംമൂട് സ്വദേശി അഭിലാഷ്(35), അരശുംമൂട്…

1 hour ago