ചരിത്ര വിജയം ഉത്സവമാക്കി ബിജെപി ആസ്ഥാനം ന്യൂഡല്‍ഹി ബിജെപി പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ വന്‍ പ്രവാഹമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കിത് അഭിമാനമുഹൂര്‍ത്തമാണ്. വന്‍ ഭൂരിപക്ഷത്തോടെയാണ് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചിരിക്കുന്നത്. ദേശീയത വികാരവും ഹിന്ദുത്വ ആശയങ്ങളും ബിജെപിക്ക് കരുത്തായി. ഈ കരുത്താണ് 352 സീറ്റുകള്‍ നേടി ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ ബിജെപിയെ സഹായിച്ചത്.
ചരിത്രത്തിലാദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രാജ്യത്ത് ഭരണം നിലനിര്‍ത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും. 351 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. 2014ല്‍ ബിജെപി നേടിയ 282 സീറ്റും കടന്നാണ് ബിജെപിയുടെ ജൈത്രയാത്ര.
അതേസമയം, ബിജെപിയുടെ ചരിത്ര വിജയം ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ ആഘോഷമായി മാറിയിരിക്കുകയാണ്. വിജയം പങ്കിടാന്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെക്കൊണ്ട് ആസ്ഥാനം നിറഞ്ഞിരിക്കുകയാണ്.
അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും നന്ദി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ബിജെപി ആസ്ഥാനത്ത് എത്തിചേര്‍ന്നു.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…