national

തമിഴ്‌നാട്ടില്‍ വാക്‌സിനെടുത്താല്‍ വാഷിങ് മെഷീന്‍ മുതല്‍ ഗ്രൈന്‍ഡറുകള്‍ വരെ; വാക്‌സിനായി നെട്ടോട്ടം

ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ ജനങ്ങള്‍ വാക്സിന് ഓഫറുകള്‍ക്ക് പുറകെയാണ്. ഞായറാഴ്ച നടത്തുന്ന മെഗാ വാക്‌സിന്‍ ഡ്രൈവില്‍ വാക്സിനേഷന്‍ എടുക്കുന്ന ആളുകള്‍ക്ക് സമ്മാന പെരുമഴയാണ് തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ജില്ലയില്‍ നടക്കുന്ന അഞ്ചാമത്തെ മെഗാ വാക്സിന്‍ ഡ്രൈവാണിത്.മെഗാ വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വാക്സിനേഷന്‍ എടുക്കുന്ന എല്ലാവര്‍ക്കും നറുക്കെടുപ്പിലൂടെയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. കൂടാതെ ക്യാമ്ബുകളില്‍ വാക്സിനേഷനായി ആളുകളെ കൊണ്ടുവരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അഞ്ച് രൂപ വീതവും പ്രോത്സാഹന സമ്മാനവും നല്‍കും.

വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ആളുകള്‍ക്ക് സമ്മാനങ്ങള്‍ കൂടി നല്‍കുന്നത് അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലും നടന്നിരുന്നു. ഒരു ഡോസ് വാക്സിന് എങ്കിലും സ്വികരീക്കുന്നവര്‍ക്ക് ബിയര്‍ ആയിരുന്നു ജോ ബൈഡന്‍ വാഗ്ദാനം ചെയ്തത്. തമിഴ്‌നാട്ടില്‍ വാഷിംഗ് മെഷീന്‍ മുതല്‍ ഗ്രൈന്‍ഡര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, പ്രഷര്‍ കുക്കര്‍, പാത്രങ്ങള്‍ എന്നിവയാണ് സമ്മാനമായി നല്‍കുന്നത്.

വാഷിംഗ് മെഷീനാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം ഗ്രൈന്‍ഡറും മൂന്നാം സമ്മാനം മിക്സര്‍ ഗ്രൈന്‍ഡറുമായിരിക്കും. പ്രഷര്‍ കുക്കറുകള്‍ ഉള്‍പെടെ 24 സമ്മാനങ്ങള്‍ വേറെയും ഉണ്ടായിരിക്കും. കൂടാതെ 100 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ക്യാമ്ബുകളില്‍ വാക്സിനേഷനായി ആളുകളെ കൊണ്ടുവരുന്ന 25 ലധികം സന്നദ്ധപ്രവര്‍ത്തകരുടെ പേരും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ ആഴ്ചയും 50 ലക്ഷം ഡോസ് വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജില്ലാ ഭരണകൂടങ്ങളുടെ പിന്തുണയോടെ വര്‍ഷാവസാനം ആക്കുമ്‌ബോഴേക്കും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒരു ഡോസ് വാക്സിന് സ്വികരീക്കണമെന്ന ലക്ഷ്യം കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനം.
കൂടുതല്‍ ആളുകളെ വാക്സിനേഷനായി കൊണ്ടുവരാനുളള കരൂര്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സംസ്ഥാന ആരോഗ്യ മന്ത്രി എംഎ സുബ്രഹ്‌മണ്യന്‍ അഭിനന്ദിച്ചു. ഇതൊരു നല്ല ശ്രമമാണ്. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും നല്‍കിയ പിന്തുണയാണ് വാക്സിനേഷന്‍ ക്യാമ്ബുകളുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

6 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

42 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

58 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago