national

എയര്‍ ഇന്ത്യയെ വാങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ച്‌ ടാറ്റയും

ദില്ലി: എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. സ്‌പൈസ് ജെറ്റും ടാറ്റയ്‌ക്കൊപ്പം എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം. മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ദില്ലിയിലെ എയര്‍ലൈന്‍സ്് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.

നിലവില്‍ 43,000 കോടിയാണ് എയര്‍ ഇന്ത്യയുടെ ബാധ്യത. ഇതില്‍ 22,000 കോടി എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിലേക്ക് മാറ്റും. 4400 ആഭ്യന്തര വിമാന പാര്‍ക്കിങ്ങും, 1800 അന്താരാഷ്ട്രാ പാര്‍ക്കിങ് സ്ലോട്ടുകളും എയര്‍ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്പനി സര്‍വീസ് നടത്തുന്നവയായുണ്ട്.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

8 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

34 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago