topnews

അദ്ധ്യാപികയുടെ ആത്മഹത്യ; സഹപ്രവർത്തകൻ അറസ്റ്റിൽ

മലപ്പുറം: അദ്ധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെ (44) യാണ് അറസ്റ്റിലായത്. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. വേങ്ങര ഗേൾസ് സ്കൂൾ സ്റ്റുഡന്റ് പൊലീസിന്റെ ചുമതലയുള്ള അദ്ധ്യാപകനാണ് അറസ്റ്റിലായത്.

മരിച്ച അദ്ധ്യാപികയുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടാ യിരുന്നതായി പൊലീസ് കണ്ടെത്തി. അടുപ്പം മുതലെടുത്ത് ഇയാൾ അദ്ധ്യാപികയെ മാനസിക സമ്മർദ്ദത്തിലാ ക്കിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ അദ്ധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാ‌ജരാക്കി. പ്രതിയെ കോടതി റിമാൻഡിൽ വിട്ടു.

Karma News Network

Recent Posts

കൊച്ചിയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

എറണാകുളം. കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു…

11 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

21 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

26 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

33 mins ago

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; ഇതു നിലനില്‍ക്കെ മറ്റൊരു വിവാഹം; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.…

38 mins ago

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കടന്ന് വിദേശപൗരൻ, അറസ്റ്റ്

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട്…

44 mins ago