national

മംഗളുരു സ്ഫോടനത്തിന്റെ ആസൂത്രണം കൊച്ചിയിലും മധുരയിലും

മംഗളൂരു. മംഗളുരു സ്ഫോടന കേസ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് കേരളത്തിലും തമിഴ്നാട്ടിലുമാണെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ്. സ്ഫോടന കേസ് പ്രതികള്‍ക്ക് കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും വ്യക്തമാക്കി. കൊച്ചിയിലും മധുരയിലുമായാണ് ആസൂത്രണം നടന്നതെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറയുന്നു.

മംഗ്ലൂരുവില്‍ വലിയ സ്ഫോടനമാണ് ഇവർ ലക്ഷ്യമിട്ടത്. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. സമാധാനം അന്തരീക്ഷം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. എന്‍ഐഎയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മംഗ്ലൂരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൻ്റെ പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചത് – പൊലീസ് പറഞ്ഞു. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം ഇവർ തങ്ങി. കോയമ്പത്തൂര് സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാന്‍ഡില്‍ സമാനമായ സ്ഫോടനത്തിനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് ഇതിന്റെ പിന്നിലെ മുഖ്യ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്‍റെ വിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

അബ്ദുള്‍ മദീന്‍ താഹ മംഗ്ലൂരു സ്ഫോടനത്തിന് രണ്ട് ദിവസം മുൻപ് കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങിയിരുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാജആധാര്‍കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉം ഉപയോഗിച്ചായിരുന്നു ഷാരിഖിന്‍റെ പ്രവർത്തനങ്ങൾ.

പ്രംരാജ് എന്ന പേരിലാണ് ഷാരിഖ് മംഗ്ലൂരുവില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലില്‍ ഇട്ടിരുന്നത്. ഇഷ ഫൗണ്ടേഷന്‍റേത് എന്ന പേരിലൊരു വ്യാജ ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വലിയ സ്ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബു മായി ബസ്സില്‍ മംഗ്ലൂരുവിലെത്തി ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്.

 

Karma News Network

Recent Posts

സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…

16 mins ago

ചെറ്റത്തരം എന്ന പദം ഒരാളെ അപമാനിക്കാൻ ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം- ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ…

33 mins ago

മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ മോഷണം, നൂറു പവൻ സ്വർണം കവർന്നു

ചെന്നൈ : മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ വൻ കവർച്ച നടത്തി. ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ആണ് സംഭവം. സിദ്ധ ഡോക്ടറായ…

54 mins ago

ഭാര്യ പിണങ്ങിപ്പോയി, കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ, ഞെട്ടിച്ച്‌ യുവാവിന്റെ ആത്മഹത്യ

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31)…

1 hour ago

ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം, ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ…

2 hours ago

ഹാപ്പി ആനിവേഴ്സറി മൈ ലവ്, 36ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 36-ാം വിവാഹവാർഷികമായിരുന്നു ഇന്നലെ. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ…

2 hours ago