പത്തനംതിട്ട: തീരം ഇടിഞ്ഞ് ഉപദേവതാ ക്ഷേത്രം ആറ്റിലേക്ക് പതിച്ചു. നരിയാപുരം ആല്‍ത്തറ മഹാദേവ-സുബ്രഹ്മണ്യ ക്ഷേത്രപത്തിലെ വനദേവത പ്രതിഷ്ഠ നടത്തിയിരുന്ന ഉപദേവതാ ക്ഷേത്രമാണ് സമീപത്തുകൂടെ ഒഴുകുന്ന അച്ചന് കോവില്‍ ആറ്റിലേക്ക് പതിച്ചത്. വിഗ്രഹം ഉള്‍പ്പെടെ ആറ്റില്‍ പതിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം,. ക്ഷേത്രം പൂര്‍ണമായും ആറ്റിലേക്ക് ഇടിഞ്ഞ് വീണു. 2014ല്‍ ആണ് പ്രതിഷ്ഠ നടത്തിയത്.
ക്ഷേത്രത്തില്‍ കഴക ജോലി ചെയ്യുന്ന തങ്കമ്മയാണ് ക്ഷേത്രം ഇടിഞ്ഞത് ആദ്യമായി കണ്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ തങ്ക എത്തിയപ്പോഴാണ് ക്ഷേത്രം ആറ്റില്‍ പതിച്ചതായി കണ്ടത്. ഉടന്‍ തന്നെ ക്ഷേത്രഭാരവാഹികളെ വിളിച്ച് കാര്യം അറിയിച്ചു. ഉപദേവതാ ക്ഷേത്രത്തിന്റെ സേവ പന്തല്‍ താഴേക്ക് ഇടിഞ്ഞു വീണതു മാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. സമീപത്തുള്ള മഹാദേവ, സുബ്രഹ്മണ്യ ക്ഷേത്രങ്ങളും അപകട ഭീഷണിയിലാണ്. നദിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനൊപ്പം ക്ഷേത്രം നിര്‍മിച്ച കല്‍ക്കെട്ടും നദിയിലേക്ക് ഇടിഞ്ഞു വീണിട്ടുണ്ട്.
ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ആറ്റില്‍ വെള്ളം ഉയര്‍ന്നതോടെ ഒഴുക്കും ശക്തമായതാണ് പല ഭാഗത്തും തീരം ഇടിയാന്‍ കാരണം. ഇവിടെ നദിക്ക് കെട്ടിയിരുന്ന സംരക്ഷണഭിത്തി അടുത്ത കാലത്ത് ഇടിഞ്ഞിരുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…