kerala

താൽക്കാലിക അദ്ധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസം, പരിഹാരം കണ്ടെത്താനാകാതെ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ശമ്പളം മുടങ്ങിയിട്ട് നാല് മാസം. അന്വേഷിച്ച് ചെല്ലുന്ന അദ്ധ്യാപകർക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുകയാണ്. കഴിഞ്ഞ ഓണത്തിന് ശേഷം വന്ന ഒഴിവുകളിൽ ദിവസ വേതനത്തിന് ജോലിക്ക് കയറിയ അദ്ധ്യാപകർക്കാണ് ശമ്പളം ലഭിക്കാത്തത്.

ജോലിയിൽ കേറി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളമായി ഒരു രൂപപോലും കിട്ടിയില്ല. സംസ്ഥാനത്ത് സ്പാർക്ക് സോഫ്റ്റ്‌വെയർ മുഖേനയാണ് ദിവസവേതനക്കാർക്ക് ശമ്പളം നൽകുന്നത്. അതിനായി ഓരോരുത്തർക്കും താത്കാലിക പെൻ നമ്പർ നൽകും. ഈ നമ്പർ ഇവർക്ക് ലഭിച്ചിട്ടില്ല. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ഐഡി നമ്പർ രേഖപ്പെടുത്താത്തത് മൂലമാണ് ശമ്പളം കിട്ടാത്തത്.

ഐഡി നമ്പർ അനുവദിക്കുന്നതിനുള്ള ചുമതല ധനവകുപ്പിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയതോടെയാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. ആദ്യം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും പൂർത്തിയാക്കിയിരുന്ന നടപടി ഇപ്പോൾ എവിടെയാണ് ചെയ്യുന്നതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയുമില്ല.

മുൻപ് ജോലിക്ക് കയറി നാല് ദിവസത്തിനുള്ളിൽ താത്കാലിക പെന്‍നമ്പര്‍ ഉള്‍പ്പെടെയുള്ളവ അദ്ധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. സംഭവത്തിൽ സർക്കാർ തുടർനടപടികൾ വേഗത്തിലാക്കണമെന്നും ഇല്ലെങ്കിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകുമെന്നും അദ്ധ്യാപകർ അറിയിച്ചു.

karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

26 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

57 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago