kerala

കൊച്ചിയിൽ 10 വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം, ചൂരലും സ്റ്റീൽ പാത്രവും കൊണ്ട് തല്ലിച്ചതച്ചു

കൊച്ചി : ചേരാനെല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ ചേരാനെല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹത്തു മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

അതേസമയം, കോട്ടയം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥലത്ത് കുടുങ്ങി മരണപ്പെട്ടു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജയിംസ്.

യുവാവ് വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തിൻറെ തള്ളലിൽ ഇവിടെ അകപ്പെട്ടുപോയ ജെയിംസിനെ പുറത്തെടുക്കാൻ ആയില്ല. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

karma News Network

Recent Posts

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

1 min ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

30 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

59 mins ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

9 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

10 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

11 hours ago