kerala

തീവ്രവാദ ബന്ധം: കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്.

മംഗലൂരു. സുള്ള്യയിൽ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കർണാടക എടിഎസിന്റെ പരിശോധന നടക്കുന്നത്. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടനടിയുള്ള റെയ്ഡ്.

അതേസമയം മംഗലൂരില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടിയിട്ടുണ്ട്.ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയിരിക്കുന്നത്. ഇവിടങ്ങളിൽ കടകള്‍ വൈകീട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ മാത്രമേ ആറുമണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കൂ. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ഓഗസ്റ്റ് ഒന്നുവരെ മദ്യശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായികമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിരിക്കുന്ന. ബന്ത്വാളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയുണ്ടായി.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

42 mins ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

1 hour ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

2 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago