topnews

തലശ്ശേരിയിൽ ഹൈപ്പർ മാർക്കറ്റിന് തീപ്പിടുത്തം

തലശ്ശേരിയിൽ തീപ്പിടുത്തം. സംഗമം ജംഗ്ഷനിലെ മെട്രോ ഹൈപ്പർ മാർക്കറ്റിന് മുകൾ നിലയിലെ ഗ്രാന്റ് മാളിലെ ഇലൈൻ ഡിസൈൻ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. ലേസർ മെഷീനും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.എരുവട്ടിയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ലേസർ മെഷീനിൽ നിന്ന് തീപടർന്നതോടെ ഉടൻ തലശ്ശേരി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീ നിയന്ത്രണാതീതമായതോടെ ആളിപടർന്നതാടെ പാനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. ലേസർ മെഷിനിൽ നിന്ന് പടർന്ന വിഷപുക ബ്ലോവർ ഉപയോഗിച്ച് ഒഴിവാക്കിയാണ് തീയണച്ചത്.

തീപടർന്നതാടെ ജീവനക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായമില്ല. തലശ്ശേരിയിൽ നിന്ന് രണ്ട് യൂണിറ്റും പാനൂരിനിന്ന് ഒരു യൂണിറ്റുമാണ് ഫയർഫോഴ്സ് എത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഉടൻ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ തീ മറ്റ സഥാപനങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി . ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു . ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്. തലശ്ശേരി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ സ്റ്റേഷൻ ഓഫീസർ കെ മനോജ് കുമാർ , എസ് എഫ് ആർ ഒ ബിനീഷ് കുമാർ, പാനൂർ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ദിപു കുമാർ എന്നിവരുടെ നേതൃത്വത്തിലാണി തീയണച്ചത്.

Main Desk

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

4 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago