Categories: kerala

സ്പീക്കറുടേയും മുഖ്യമന്ത്രിയുടേയും നാട്ടിലെ ആശുപത്രിയിൽ കക്കൂസിനു മൂടിയില്ല ഊഞ്ഞാലാടാൻ ടെറസിൽ ആൽമരം

സ്പീക്കർ എ എൻ ഷംസീറിന്റെ സ്വന്തം മണ്ഡലമായ തലശേരിയിലെ ജനറൽ ആശുപത്രിയിലെ ഒരു ചിത്രം വൈറലായിരുന്നു. എന്നാൽ ഇത് തലശേരി ജനറൽ ആശുപത്രിയുടേതല്ല എന്നും സ്പീക്കറേ താറടിക്കാൻ എന്നും ഏഷ്യാനെറ്റ് അടക്കം മുഖ്യധാരാ മാധ്യമങ്ങൾ ഫാക്ട് ചെക്ക് നടത്തി വാർത്തയും നല്കിയിരുന്നു. ഈ ചിത്രവും വാർത്തയും അന്വേഷിക്കാൻ ഇപ്പോൾ തലശേരി ജനറൽ ആശുപത്രിയിൽ എത്തി റിപോർട്ട് ചെയ്യുകയാണ്‌ കർമ്മ ന്യൂസ്.

അവിടെ എത്തിയപ്പോൾ‌ വ്യാജ ചിത്രത്തേക്കാൾ ഏറെ രൂക്ഷമായ അവസ്ഥയാണ്‌ തലശേരി ജനറൽ ആശുപത്രിയുടേത്, 5 കൊല്ലമായ ആൽ വൃക്ഷം പോലും ആശുപത്രിയുടെ മുകളിലത്തേ കോൺക്രീറ്റിൽ വളർന്ന് ഊഞ്ഞാലാടാൻ വലിപ്പത്തിൽ. ആശുപത്രിയുടെ കക്കൂസ് ടാങ്ക് മൂടിയില്ലാതെ തുറന്ന് കിടക്കുന്നു, ആശുപത്രി കെട്ടിടം ആകെ വള്ളി കയറി, അടിത്തറ കല്ലുകൾ ഇളകി പോയി കെട്ടിടം ഗുരുതരാവസ്ഥയിൽ, കോൺക്രീറ്റ് സ്ളാബ് ഇളകി ദ്രവിച്ച് വീഴുന്നു, ഇടിഞ്ഞ് വീഴാറായ കൂറ്റൻ വാട്ടർ ടാങ്ക്..

സ്പീക്കർ എ എൻ ഷംസീറിന്റെ മാത്രം ആശുപത്രിയല്ല, മുഖ്യമന്ത്രിയുടെ പിണറായിക്കാരുടെ ജനറൽ ആശുപത്രിയാണിത്, 2 മുൻ ആരോഗ്യ മന്ത്രിമാർ അതായത് കെ കെ ശൈലജ, പി കെ ശ്രീമതി ടീച്ചറമ്മമാരുടെ ആശുപത്രി, സി.പി.എമ്മിലെ കൊടിമരം പോലെ നില്ക്കുന്ന ജയരാജന്മാരുടെ നാട്ടിലെ ആശുപത്രി, പാർട്ടി സിക്രട്ടറിയുടെ സ്വന്തം ജില്ലയിലെ ആശുപത്രി…ഇങ്ങിനെ ഒക്കെ വിളിച്ച് പറയുന്നത് പാവങ്ങളേ ചികിൽസിക്കുന്ന ആശുപത്രി ഇങ്ങിനെ ഇട്ടിരിക്കുന്നതിൽ ഇവരൊക്കെ നാണം കെടാൻ വേണ്ടി തന്നെയാണ്‌.

വീഡിയോ കാണാം

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

1 min ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

9 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

16 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

25 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

53 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago