kerala

തമ്പുരാൻ പാറ, തമ്പുരാട്ടി പാറ മലനിരകൾ തകർക്കുന്നതിനെതിരേ ദില്ലിയിൽ നിന്നും നടപടി, സർക്കാർ ഭൂമിയിൽ VKL Infrastructure Facilities and VKL Projects ഖനനം

തലസ്ഥാനത്തേ തമ്പുരാൻ പാറ |തമ്പുരാട്ടി പാറ മലനിരകൾ തകർക്കുന്നതിനെതിരേ ദില്ലിയിൽ നിന്നും നടപടി.വി കെ എൽ ഇഫ്രാസ്ട്രക്ചർ ഫെസിലിറ്റി, വി കെ എൽ
പ്രോജക്ട്സ് VKL Infrastructure Facilities and VKL Projects എന്ന പേരിലുള്ള കമ്പിനിയാണ്‌ ഐതീഹ്യങ്ങൾ ഉറങ്ങുന്ന അതി പുരാതന ഹെറിറ്റേജുകൾ കേരള തലസ്ഥാനത്ത് തകർത്ത് ഖനനം നടത്തുന്നത്. .സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വൻ പാറമട ഖനനത്തിനെതിരേ കേന്ദ്ര ഹരിത്ര ട്രിബ്യൂണൽ രംഗത്ത്. സംസ്ഥാന സർക്കാരും, ജില്ലാ കലക്ടറും, മലിനീകരണ ബോർഡും കാഴ്ച്ചക്കാരായി നില്ക്കുന്ന സമയത്താണ്‌ കേരള തലസ്ഥാനത്തേ അനീതിക്കെതിരേ ദില്ലിയിൽ നിന്നും നിർണ്ണായകമായ ഇടപെടൽ വന്നിരിക്കുന്നത്

പാരിസ്ഥിതിക തകർച്ചക്ക് കാരണമായി അനധികൃതമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തമ്പുരാൻ പാറ മലനിരകളിലെ വികെഎൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റികളുടെയും വികെഎൽ പ്രോജക്ടുകളുടെയും VKL Infrastructure Facilities and VKL Projects പാരിസ്ഥിതിക ലംഘനങ്ങൾ ക്കെതിരേയുമാണ്‌ നടപടി വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരും കേരളാ മലിനീകരണ ബോർഡും കണ്ണടച്ച് പരിസ്ഥിതിക നാശത്തിനു കൂട്ട് നിന്നപ്പോൾ ആണ്‌ നാഷ്ണൽ ഹരിത ട്രിബ്യൂണലിന്റെ ഇടപെടൽ.

പരിശോധിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയോട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു.പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കമ്പനികൾക്കെതിരായ ഹർജിയാണ് ദേശീയ ഹരിത ട്രിബ്യൂണൽ പരിശോധിക്കുന്നത്.ജൂലൈ എട്ടിന് വീണ്ടും കേസിൽ വാദം നടക്കും. അതിനു മുമ്പ് കേരളത്തിൽ നിന്നും പ്രസ്തുത പാറമടയുമായി ബന്ധപ്പെട്ട പരിശോധനാ റിപോർട്ട് ലഭിച്ചിരിക്കണം.കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങുന്ന സംയുക്ത സമിതി സൈറ്റ് സന്ദർശിച്ച് എന്ത് അടിസ്ഥാനത്തിലാണ്‌ ഈ ക്വാറികൾ പ്രവർത്തിക്കുന്നത് എന്ന് കേന്ദ്രത്തിനു റിപോർട്ട് ചെയ്യണം

കേരളത്തിലെ അഭിഭാഷകൻ കൂടിയായ കോൺഗ്രസിന്റെ എം എൽ എ ആണ്‌ പാറമടകൾക്ക് വേണ്ടി കേസ് നടത്തുന്നത് എന്നും ആരോപണം ഉയരുന്നു. തമ്പുരാൻ പാറയുടെയും തമ്പുരാട്ടി പാറയുടെയും 200 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുള്ള ഖനന പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ക്വാറി പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.എന്നിട്ടും വൻ തോതിലുള്ള ഖനനം നടക്കുകയാണ്‌. മാധ്യമങ്ങളിൽ വാർത്തകൾ വരാതിരിക്കാൻ വൻ തുകയാണ്‌ വിതരണം ചെയ്തിട്ടുള്ളത് എന്നും ആരോപണം ഉയരുന്നു.പ്രദേശത്ത് വീടുകൾ ഉണ്ട്.

കുറച്ച് മുതല്‍ മുടക്കി കോടികള്‍ വാരുന്ന വ്യവസായമാണ് ഖനനം. യന്ത്രങ്ങള്‍ക്കും തൊഴിലാളി ചെലവിനുമുള്ളത് മുടക്കിയാല്‍ പ്രകൃതിയില്‍നിന്നുള്ള അളവറ്റ അസംസ്‌കൃത ധാതുക്കള്‍ അമൂല്യമായ നിധിയാണ്. കേരളത്തിലെ മലനിരകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ ദിനംപ്രതി നേടുന്ന ലാഭക്കണക്കുകള്‍ സാധാരണക്കാരന് ചിന്തിക്കുന്നതിനുമപ്പുറമുള്ള സംഖ്യയാണ്.

കേരളത്തിൽ ആകെ 5924 കരിങ്കൽ ക്വാറികൾ ഉണ്ടെന്ന് കേരള വനഗവേഷണ സ്ഥാപനത്തിലെ എന്റമോളജി ജി.ഐ എസ് പഠന വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതിൽ 80 %വും ആവശ്യമായ ലൈസൻസ് ഇല്ലാത്തതോ ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുന്നതോ ആണ്‌. 100 % ക്വാറികളിലും നികുതി വെട്ടിച്ചാണ്‌ ഓരോ ലോഡും പുറത്തേക്ക് പോകുന്നത്. ഒരു ലോറി കല്ലിന്റെ ഡെലിവറി ലൈസൻസ് ഉപയോഗിച്ച് 100 മുതൽ 200 വരെ ലോഡുകൾ കയറ്റി അയക്കുന്ന ക്വാറികൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കും എം എൽ എ മാർക്കും എല്ലാം മാസപ്പടി പണം ധാരാളം കിട്ടുന്നു. പഞ്ചായത്ത് അംഗങ്ങളുടേയും എം എൽ എ മാരുടേയും മുഖ്യ വരുമാനം കൂടിയാണ്‌ അവരുടെ പ്രദേശത്തേ ക്വാറികൾ.

പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുൾപൊട്ടൽ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികൾ ഉണ്ടാവുന്നു. സർക്കാർ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികൾക്ക് അനുമതി നൽകുന്നതാണ് ഇതിന് പ്രധാന കാരണം .

ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവർത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ക്വാറികൾക്ക് അനുമതി നൽകുന്നതിനു മുൻപ് അധികാരികൾ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താൻ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നൽകാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഖനന മാഫിയയെ സർക്കാർ തടഞ്ഞാൽ മാത്രമേ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കരകയറാൻ സാധിക്കൂ. ക്വാറികളിൽ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്.

High light വികെഎൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റികളുടെയും വികെഎൽ പ്രോജക്ടുകളുടെയും VKL Infrastructure Facilities and VKL Projects , തമ്പുരാൻ പാറ , തമ്പുരാട്ടി പാറ

 

 

Karma News Editorial

Recent Posts

ഐടി പാർക്കുകളിൽ മദ്യശാല, നിയമസഭാ സമിതിയുടെ അം​ഗീകാരം, ഈ വർഷം മുതൽ

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും.…

15 mins ago

വയറ് താങ്ങി വിദ്യ മോഹൻ, താരദമ്പതികൾ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലെന്ന് സൂചന

നടി വിദ്യ പങ്കുവച്ചിരിയ്ക്കുന്ന ഒരു ഫോട്ടോയും അതിന് വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലൊരു…

20 mins ago

25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നു,’അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25…

49 mins ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, വ്യാപക നാശനഷ്ടം,കോഴിക്കോട്ടും തൃശൂരിലും കൊച്ചിയിലും വെള്ളക്കെട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും…

2 hours ago

കൊച്ചിയിൽ മിന്നലേറ്റ് 62 കാരൻ മരിച്ചു

കൊച്ചി : മിന്നലേറ്റ് വള്ളം മറിഞ്ഞ് ​ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി…

2 hours ago

110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ദുരന്തം, വിചാരണ നടപടികൾക്ക് ഇന്ന് തുടങ്ങും

കൊല്ലം : കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് ഇന്ന് വിചാരണ നടപടികളിലേക്ക് കടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം…

2 hours ago