കോമഡി വേദികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമാണ് തങ്കച്ചൻ. പ്രേക്ഷകർ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽക്കേ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽക്കേ തങ്കച്ചനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങി.
ഇപ്പോളിതാ ജീവിത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ, ഓട് കൊണ്ട് മേഞ്ഞ മേൽക്കൂരയാണ് ഇപ്പോഴും വീട്. വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി. ആ വീട്ടിൽത്തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് മമ്മൂക്കയുള്ള വേദിയിൽ വച്ച് അവതരിപ്പിച്ച പരിപാടിയിലൂടെയാണ് ജീവിതം മാറിമറിയുന്നത്. അത് കണ്ടിഷ്ടപ്പെട്ട് മമ്മൂക്ക നേരിട്ട് ഫോണിൽ വിളിച്ചു അടുത്ത സിനിമയിൽ അവസരം ഒരുക്കി നൽകിയത്. പിന്നീട് പരോൾ, കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ മമ്മൂക്കയുടെ ഒപ്പം അഭിനയിച്ചു
ജീവിതത്തിലെ പ്രാരാബ്ദം കൊണ്ടുതന്നെ ഒരാളെ കൂടെ കൂട്ടാൻ തോന്നിയില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഒരു വീടാണല്ലോ എല്ലാവരുടെയും സ്വപ്നം അതിനു ശേഷം ഒരു വിവാഹം കഴിക്കണം എന്നാണു ആഗ്രഹം.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…