mainstories

അറ്റ്‌ലാന്റിക് ബോട്ടിന്റെ റജിസ്ട്രേഷൻ, തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്ന് മൊഴി നൽകി, മാരിടൈം സിഇഒയുടെ കസേര തെറിപ്പിച്ചു

കൊച്ചി : കുട്ടികളടക്കം 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ടപകടത്തിൽ മന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയ യ മാരിടൈം ബോർഡ് സിഇഒയുടെ കസേര തെറിച്ചു. ‘അറ്റ്‌ലാന്റിക്’ ബോട്ടിനു റജിസ്ട്രേഷൻ നൽകാൻ തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ടി.പി.സലിംകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിലെ പ്രതികാര നടപടിയാണ് ഇപ്പോൾ ഉണ്ടായത്.

അറ്റ്ലാന്റിക് ബോട്ടുടമ നാസറിന്റെ അപേക്ഷ പരിഗണിക്കാൻ ആവശ്യപ്പെട്ടു മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.പി.അൻവർ സാദത്ത് തന്നെ വിളിച്ചിരുന്നു എന്നാണു ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ടി.പി.സലിംകുമാർ പൊലീസിനു മൊഴി നൽകിയത്. ഇതോടെ ബോട്ടിനു റജിസ്ട്രേഷൻ ലഭിച്ചതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായെന്നത് വ്യക്തമായി.

ബോട്ടപകടത്തെ സാദാരണ അപകടമായി ചിത്രീകരിക്കാനും ഇതിൽ ഇടപെട്ട ഉന്നതർക്ക് മേൽ പഴി വീഴാതിരിക്കാനുമുള്ള നീക്കങ്ങളാണ് സലിമിന്റെ മൊഴിയോടെ തകർന്നടിഞ്ഞത്. ബോട്ടിനു റജിസ്ട്രേഷൻ നൽകിയതിനു പിന്നിലെ ഉദ്യോഗസ്ഥ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം സിഇഒയുടെയും കീഴുദ്യോഗസ്ഥരുടെയും ചുമലിൽ വച്ച് ഉന്നതരെ രക്ഷിക്കാനുള്ള ശ്രമവും സജീവമാണ്. .സലിംകുമാർ നൽകിയ മൊഴിയെ അന്വേഷണ പരിധിയിൽ എത്തിക്കുന്നില്ല എന്നതാണ് വാസ്തവം.

നാസറിന്റെ ബോട്ടിനു റജിസ്ട്രേഷൻ നൽകുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അഡീഷനൽ പിഎസ് വിളിച്ചെങ്കിലും താൻ ഇതുകൊണ്ടല്ല തുടർനടപടിക്കു നിർദേശം നൽകിയതെന്നും മറിച്ചു ‘നിയമപ്രകാരം സാധ്യമായതിനാലാണ്’ എന്നും സലിമിന്റെ മൊഴിയിലുണ്ട്. മുൻകൂർ അനുമതിയില്ലാതെ നിർമിച്ച ബോട്ട് ആയതിനാൽ റജിസ്ട്രേഷൻ നടത്താനാവില്ലെന്നു റജിസ്റ്ററിങ് അതോറിറ്റിയായ ആലപ്പുഴ പോർട്ട് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നതാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

3 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

3 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

19 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

28 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

29 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago