topnews

മീൻപിടിക്കുന്ന ‘ഡപ്പവള്ളം’ 95,000 രൂപയ്ക്ക് വാങ്ങി, രൂപമാറ്റംവരുത്തി ‘അറ്റ്‌ലാന്റിക്’ എന്ന ഉല്ലാസ ബോട്ടായി, ഫിറ്റനസ് ലഭിക്കുംമുമ്പ് സർവീസും തുടങ്ങി

പൊന്നാനി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
‘കുഞ്ഞിമരയ്ക്കാർ ശഹീദ്’ എന്ന മീൻപിടിത്ത ഫൈബർവള്ളം രൂപമാറ്റംവരുത്തിയപ്പോൾ താനൂരിൽ അപകടത്തിൽപ്പെട്ട ‘അറ്റ്‌ലാന്റിക്’ എന്ന ഉല്ലാസ ബോട്ടായി. 95,000 രൂപയ്ക്ക് വാങ്ങിയ വള്ളമാണ് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തി ബോട്ടിങ്ങിനായി ഉപയോഗിച്ചത്. ഡിസംബറിൽ താനൂരിലേക്ക് കൊണ്ടുപോയി അവസാനഘട്ട പണികൾ പൂർത്തിയാക്കിയതായാണ് വിവരം.

ചെറിയ ദൂരത്തിൽപ്പോയി മീൻപിടിക്കുന്നതിനുള്ള ‘ഡപ്പവള്ളം’ എന്ന വിഭാഗത്തിൽപ്പെടുന്നതായിരുന്നു ബോട്ട്.
പാലപ്പെട്ട് അജ്മീർ നഗർ സ്വദേശി ഹംസയുടേതായിരുന്നു ഇത്. പൊന്നാനി സ്വദേശി കബീറാണ് ബോട്ട് വിൽപ്പനയ്ക്ക് ഇടനിലക്കാരനായി നിന്നത്. ബോട്ടു വാങ്ങിയ നാസറും പണി നടക്കുന്ന കേന്ദ്രത്തിലെത്തിയിരുന്നു.

ബോട്ട് രൂപമാറ്റം വരുത്തിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളം രൂപംമാറ്റംവരുത്തി ഉല്ലാസബോട്ട് ആക്കുന്നതിൽ തെറ്റില്ലെന്നാണ് ചീഫ് സർവേയർ പറയുന്നത്. മീൻപിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷനൽകിയിരുന്നത്. ഇതിനുള്ള നിബന്ധനകൾ പാലിച്ചോ എന്നറിയാൻ മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽ നിന്നെത്തി പരിശോധനനടത്തി. അപാകതകൾ കണ്ടെത്തുകയും ഇവ പരിഹരിക്കാനും നിർദേശം നൽകിയിരുന്നു.

പിന്നാലെ അപാകതകൾ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകി. തുടർന്ന് സർവേയർ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സർവീസ് ആരംഭിക്കുകയായിരുന്നു. ആദ്യം അപേക്ഷനൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്‌ട്രേഷൻ നമ്പറാണെന്ന് കാട്ടിയായിരുന്നു സർവീസ് നടത്തിയത്.

Karma News Network

Recent Posts

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

4 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം, ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…

22 mins ago

ബിസിനസ് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായി; ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…

22 mins ago

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക, കല്യാണമെന്നാൽ ഒരു ട്രാപ്പ് ആണ്- കുറിപ്പ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…

32 mins ago

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

53 mins ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

56 mins ago