മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് താൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ആദ്യ സിനിമയുടെ ഓർമ്മയിലാണ് ശ്വേത മേനോൻ. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഉള്‍പ്പെടെ വിവിധ ഭാഷകളിലെ സിനിമകളിൽ ശ്വേത മേനോൻ അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരും താരത്തിനായുണ്ട്. 1991 മുതൽ സിനിമാ രംഗത്ത് സജീവമായ താരം, മിസ് ഇന്ത്യ ഏഷ്യ പസഫിക് പട്ടം നേടിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഏപ്പോഴും സജീവമായ താരം ഇപ്പോഴിതാ നടൻ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്ശ്ര ശ്രദ്ധ നേടുകയാണ്.
”അനശ്വരം’ എന്നെഴുതിക്കൊണ്ട് ആരോ എനിക്ക് അയച്ചു തന്നതാണ് ഈ ചിത്രം. എല്ലാവരും എന്നിലുള്ള മാറ്റം മാത്രമേ നോക്കുകയുള്ളൂ എന്ന് എനിക്ക് തോന്നുന്നു. മമ്മൂക്ക അന്നും ഇന്നും ഒരു പോലെയാണ്. മധുരപതിനേഴിലാണ് മമ്മൂട്ടി. മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ, അതേ പുഞ്ചിരി, അനശ്വരം’- ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയും ശ്വേതയും ഏതാനും സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിലെ ‘താരാപദം ചേതോഹരം’ എന്ന മനോഹരമായ ഗാനത്തിലെ വരികളാണ് ശ്വേത ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുള്ളത്.
‘അനശ്വരം’ സിനിമയിൽ മമ്മൂട്ടിയോടൊപ്പം നിൽക്കുന്നൊരു ചിത്രവും അടുത്തിടെ അമ്മയുടെ മീറ്റിംഗിൽ ഒന്നിച്ചെടുത്തൊരു ചിത്രവുമാണ് ശ്വേത പങ്കുവെച്ചിട്ടുള്ളത്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധിപേർ കമന്റുകൾ ഇട്ടിരിക്കുന്നു.
‘പ്രായത്തെ വില്ലുവിളിക്കുന്ന രണ്ടുപേർ’, ‘ഒരു മാറ്റവുമില്ല രണ്ടുപേർക്കും’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ശ്വേത അഭിനയിച്ച ‘പലേരി മാണിക്യം – ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലെ പ്രകടനത്തിന് ശ്വേതയ്ക്ക് മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…