editornote

രാജവംശ രാഷ്ട്രീയവും വംശീയ രാഷ്ട്രീയവും രാജ്യം മടുത്തു – നരേന്ദ്ര മോദി

 

രാജവംശ രാഷ്ട്രീയവും വംശീയ രാഷ്ട്രീയവും രാജ്യം മടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം പാർട്ടികൾക്ക് ദീർഘകാലം നിലനിൽക്കാൻ കഴിയില്ല. ഇന്ത്യയെ ദീർഘകാലം ഭരിച്ച പാർട്ടികൾ ഇപ്പോൾ മാരകമായ അധഃപതനത്തിലാണ്. തകർച്ച പരിപൂര്ണമാകുമ്പോൾ എങ്കിലും തെറ്റുകൾ തിരുത്താൻ അവർ തയ്യാറായി പാഠം ഉൾക്കൊള്ളണം. ഹൈദരാബാദിൽ ബി.ജെ.പി നാഷണൽ എക്സിക്യുട്ടീവിവിനെ അഭിസബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയെ ദീർഘകാലം ഭരിച്ച പാർട്ടികൾ ഇപ്പോൾ മാരകമായ അധഃപതനത്തിലാ ണെന്ന് ആരുടെയും പേര് പരാമർശിക്കാതെയാണ്‌ നരേന്ദ്ര മോദി പറഞ്ഞത്. നമ്മൾ അവരെ പരിഹസിക്കരുത്, അവർ തെറ്റുകളിൽ നിന്ന് പഠിക്കണം. ബി ജെ പിയുടെ ലക്‌ഷ്യം ”എല്ലാവരുടെയും ഏകീകരണം ആണ്‌. മത വർഗീയത ഇല്ലാതെ ഒന്നിച്ച് മുന്നോട്ട് പോകുന്ന സമൂഹം കെട്ടിപ്പടുക്കാൻ ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു.

സ്‌നേഹയാത്ര‘ നടത്തി സമൂഹത്തിന്റെ എല്ലാ വിഭാഗം ജങ്ങളിലേക്കും എത്തിച്ചേ രാനും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ച മോദി, സർദാർ വല്ലഭായ് പട്ടേലാണ് ഏക് ഭാരത് എന്ന ഐക്യ ഇന്ത്യയുടെ ശില്പി എന്നും പറയുകയുണ്ടായി. പട്ടേൽ പാകിയ അടിത്തറയിൽ ശ്രേഷ്ഠ ഭാരതം‘ കെട്ടിപ്പടുക്കേണ്ടത് ബിജെപിയുടെ ചരിത്രപരമായ ബാധ്യതയാണെന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സർദാർ പട്ടേൽ “ഏക് ഭാരത്” എന്ന പദം ഉപയോഗിച്ചത് ഭാഗ്യനഗറിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബിജെപിയുടെ ആശയപരമായ ഉറവയായ ആർഎസ്എസും നിരവധി ബിജെപി നേതാക്കളും ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സർദാർ പട്ടേൽ “ഏക് ഭാരത്” എന്ന പദം ഉപയോഗിച്ചത് ഭാഗ്യനഗറിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ആശയപരമായ ഉറവയായ ആർഎസ്എസും നിരവധി ബിജെപി നേതാക്കളും ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിന്റെ പേര് ഔദ്യോഗികമായി ഭാഗ്യനഗർ എന്നാക്കുമോയെന്ന ചോദ്യത്തിന്, സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമ്പോൾ, മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം മുഖ്യമന്ത്രി ഇക്കാര്യം തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഇത് നാലാം തവണയാണ് പാർട്ടി ഡൽഹിക്ക് പുറത്ത് സുപ്രധാന ദേശീയ സമ്മേളനം നട ത്തുന്നത്. 2017ൽ ഒഡീഷയിലും 2016ൽ കേരളത്തിലും 2015ൽ ബംഗളൂരുവിലുമാണ് നേരത്തെ ദേശീയ സമ്മേളനം നടന്നത്.

നേരത്തെ തെലങ്കാനയിലെ എയർപോർട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കെസിആർ എത്താതിരുന്ന സംഭവത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി എയർപോർട്ടിലെത്തുന്നതിന് ഏതാനും മണിക്കൂറുക ൾക്ക് മുമ്പായിരുന്നു രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെത്തിയത്. കെസിആർ യശ്വന്ത് സിൻഹയെ സ്വീകരിക്കാനും എത്തിയിരുന്നു. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വന്നിറങ്ങിയിട്ടും സ്വീകരിക്കാൻ എത്താതിരുന്നത് കെസിആറിന്റെ ടിആർഎസ് പാർട്ടിയുടെ രാഷ്‌ട്രീയ ‘സർക്കസ്’ ആണെന്നും, അതേസമയം ബിജെപി പ്രവർത്തകന്റെ രാഷ്‌ട്രീയം ദേശത്തെ കെട്ടിപ്പടുക്കുക എന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറയുകയുണ്ടായി.

Karma News Network

Recent Posts

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 min ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

25 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

41 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

58 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago