കായംകുളം. പരശുറാം എക്സ്പ്രസിന്റെ ശുചിമുറിയിൽ മദ്യലഹരിയിൽ ബോധം പോയയാൾ കുടുങ്ങിയതിനാൽ ട്രെയിൻ കായംകുളം സ്റ്റേഷനിൽ പിടിച്ചിട്ടു. വെള്ളിയാഴ്ച രാവിലെ 8.20 ഓടെയായിരുന്നു സംഭവം. 20 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.
സ്ലീപ്പർ ക്ലാസിന്റെ ശുചിമുറിയിൽ തിരുവനന്തപുരം സ്വദേശി കുമാറാണ് (64) അകപ്പെട്ടത്. അകത്ത് കയറിയ ഇയാളെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് സഹയാത്രികർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ കായംകുളം സ്റ്റേഷനിൽ പിടിച്ചിട്ടു.
സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസും ചുമട്ടുതൊഴിലാളികളും ശുചി മുറി തകർത്ത് അകത്ത് കയറിയപ്പോഴാണ് യാത്രക്കാരനെ ബോധമറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ കായംകുളം ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിലായിണെന്ന് തെളിഞ്ഞത്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…