topnews

നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറച്ച് സമത്വ സുന്ദരമാകും – നരേന്ദ്രമോദി

ദിണ്ടിഗല്‍. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനാണ് രാഷ്ട്രം ഇന്ന് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരഗ്രാമീണ ജീവിതരീതികള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. പക്ഷേ അത് അസമത്വമല്ല. ആ അന്തരം അവസാനിപ്പിക്കാനാണ് രാഷ്ട്രം ഇന്ന് പ്രവര്‍ത്തിക്കുന്നത്. ദിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 36ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

മഹാത്മാഗാന്ധി ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാകണമെന്ന് ആഗ്രഹിച്ചു. ഗ്രാമവികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് ഗാന്ധിജിയില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ഗ്രാമവികസനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആശയങ്ങളുടെ ആത്മാവിനെയാണ് ഗാന്ധിഗ്രാമം പ്രതിഫലിപ്പിക്കുന്നത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിതിലോ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചോ ആകട്ടെ, മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ഇന്നത്തെ പല വെല്ലുവിളികള്‍ക്കും ഉത്തരമുണ്ട്. കോണ്‍വോക്കേഷന്‍ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ശരിയായ ശുചിത്വം ഉറപ്പാക്കുക എന്നത് ഗാന്ധിജിയുടെ വലിയ ആശങ്കയായിരുന്നു. ഈ ആശയം ഉള്‍കൊണ്ടാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമ്പൂര്‍ണ ഗ്രാമീണ ശുചിത്വ കവറേജും അറു കോടിയിലധികം ടാപ്പ് വാട്ടര്‍ കണക്ഷനുകളും 2.5 കോടിയിലധികം വൈദ്യുതി കണക്ഷനുകളും കേന്ദ്ര സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. ഇന്ന് ഗ്രാമങ്ങളില്‍ വികസനം ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ചടങ്ങിൽ സംഗീതജ്ഞൻ ഇളയരാജ, മൃദംഗ വിദ്വാൻ ഉമയാൾപുരം കെ ശിവരാമൻ എന്നിവർക്ക് പ്രധാനമന്ത്രി ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു. മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത ഗാന്ധിഗ്രാം സന്ദർശനം പ്രചോദനാത്മകമായ ഒരു അനുഭവമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“സംഘർഷങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ, കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചോ ആകട്ടെ, മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ഇന്നത്തെ പല വെല്ലുവിളികൾക്കുമുള്ള ഉത്തരമുണ്ട്. ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന നിങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താനുള്ള അവസരമുണ്ട്. മഹാത്മാവിനോട് ആദരവ് കാണിക്കേണ്ടത് അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്നുള്ള ആശയങ്ങളിൽ പ്രവർത്തിച്ചു കൊണ്ടായിരിക്കണം”. മോദി പറഞ്ഞു.

മഹാത്മാവ് ഖാദിയെ ഒരു “സ്വയം ഭരണ ഉപകരണമായി” കണ്ടു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്രം ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഖാദി വളരെക്കാലം അവഗണിക്കപ്പെട്ട ഒന്നാണ്. എന്നാൽ ‘ഖാദി രാജ്യത്തിനായി’ എന്ന ആശയത്തിൽ നിന്ന് ‘ഖാദി ഫാഷനായി’ എന്ന ആശയത്തിലേയ്ക്ക് മാറിയതോടെ അത് വളരെ ജനപ്രിയമായിത്തീർന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഖാദി വിൽപ്പനയിൽ 300% വർദ്ധനവുണ്ടാകുകയും ചെയ്തു, മോദി ചൂണ്ടിക്കാട്ടി.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്. “ഇപ്പോൾ, ആഗോള ഫാഷൻ ബ്രാൻഡുകൾ പോലും ഖാദിയിലേക്ക് തിരിയുന്നു. കാരണം ഇത് വളരെയേറെ പരിസ്ഥിതി സൗഹൃദമായ ഒരു ഫാബ്രിക് ആണ്, പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ ഗ്രാമങ്ങളിൽ എത്തിക്കാൻ കൂടിയാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. രണ്ട് ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി ആറ് ലക്ഷം കിലോമീറ്റർ ഒപ്റ്റിക് ഫൈബർ കേബിളുകൾ സ്ഥാപിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഗവർണർ ആർ എൻ രവി എന്നിവർ ഗാന്ധിഗ്രാമിലെ ചടങ്ങിൽ പങ്കെടുത്തു.

Karma News Network

Recent Posts

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

33 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

3 hours ago