topnews

ജമ്മു കശ്മീരിൽ ഫറൂഖ് അബ്ദുള്ളയടക്കമുള്ളവരുടെ 20,000 കോടി രൂപ വിലയുള്ള ഭൂമിയുടെ പാട്ടക്കരാർ റദ്ദാക്കി സർക്കാർ

ശ്രീനഗർ. ജമ്മു കശ്മീരിൽ 20,000 കോടി രൂപ മതിപ്പ് വില കൽപ്പിക്കുന്ന വസ്തുവകകളുടെ പാട്ടക്കരാർ റദ്ദാക്കി സർക്കാർ. ഫാറൂഖ് അബ്ദുള്ളയടക്കമുള്ള പാർട്ടി നേതാക്കൾ, വൻകിട വ്യാപാരികൾ എന്നിവരോട് ഉടൻ സ്ഥലം ഒഴിഞ്ഞു പോകാനും സർക്കാർ ഉത്തരവിട്ടു. പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഗുൽമാർഗിലെ 59 ഹോട്ടൽ – റിസോർട്ടുകളിൽ 58 എണ്ണം പൂട്ടേണ്ടി വരും.

തീവ്രവാദികളും അവരുടെ അനുഭാവികളും പാട്ടത്തിനെടുത്തിരുന്ന ഭൂമികളും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ വളരെ കുറഞ്ഞ വിലയ്‌ക്കാണ് പാട്ടക്കാർക്കു ഭൂമി ലഭിച്ചിരുന്നത്. ഇനി ഭൂമി പാട്ടത്തിന് നൽകുന്നതടക്കം ഓൺലൈനാക്കും. ജമ്മു കശ്മീരിൽ എങ്ങനെയാണ് മുൻപ് ഭൂമി പാട്ടത്തിന് നൽകിയതെന്നത് സംബന്ധിച്ച് രേഖകൾ പോലും ഇല്ലാത്ത അവസ്ഥയാനുള്ളത്. പാട്ടത്തുക അനുവദിക്കുന്നത് സംബന്ധിച്ച് കോടതിയിൽ ഹർജികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലെ സോൻവാറിലെ ഒരു പ്രധാന സ്ഥലത്ത് പാട്ടത്തിനെടുത്തിരുന്നത് ഏകദേശം 2 ഏക്കർ ഭൂമിയാണ്. ഫാറൂഖിന്റെ പിതാവ് ഷെയ്ഖ് അബ്ദുള്ളയുടെ പേരിൽ കോത്തിബാഗിൽ 1.5 ഏക്കർ ഭൂമിയുണ്ട്. പാട്ടക്കരാർ 2020-ൽ അവസാനിച്ചെങ്കിലും ഇപ്പോഴും ഭൂമി അവരുടെ കൈവശം തന്നെയാണ്.

മുൻ മുഖ്യമന്ത്രി ഗുലാം മുഹമ്മദിന്റെ മകൻ ബഷീർ അഹമ്മദിന് ആവട്ടെ കോത്തിബാഗ് പ്രദേശത്ത് ഒരേക്കർ ഭൂമിയാണ് പാട്ടത്തിനുള്ളത്. 2002ൽ പാട്ടക്കാലാവധി അവസാനിച്ചതാണ് ഈ ഭൂമി. ശ്രീനഗറിലെ ക്രിസ്ത്യൻ മിഷനറി ടിൻഡാൽ ബിസ്‌കോ ആൻഡ് മല്ലിൻസൺ സൊസൈറ്റി ലാൽ ചൗക്കിനടുത്ത് 4 ഏക്കർ ഭൂമി കൈവശം വച്ചിട്ടുണ്ട് . പാട്ട കാലാവധി 2015-ൽ അവസാനിച്ചെങ്കിലും സൊസൈറ്റി ഭൂമി കൈവശം വയ്‌ക്കുന്നത് തുടരുകയാണ്. ജമ്മു കശ്മീർ ക്രൈംബ്രാഞ്ചും ഇതിനെ പറ്റി അന്വേഷണം നടത്തി വരുകയാണ്.

Karma News Network

Recent Posts

കുവൈത്ത് തീപ്പിടിത്തം, ദുരന്തത്തിൽ മരിച്ച 12 പേരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്

തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേ​ഹങ്ങൾ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഇവരുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ അവരവരുടെ വീടുകളിൽ…

16 mins ago

അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്, കടുത്ത നടപടി ഒഴിവാക്കണം, ഒടുവിൽ മുട്ടുമടക്കി സഞ്ജു ടെക്കി

ആലപ്പുഴ : MVDയെ കളിയാക്കിയ സഞ്ജു ടെക്കി ഒടുവിൽ മുട്ടുമടക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ച് യാത്ര ചെയ്ത്…

57 mins ago

ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്, കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ

കോഴിക്കോട്: 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' കോൺ​ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ…

1 hour ago

നാഗാസ്ത്ര ഇന്ത്യൻ ചാവേർ ഡ്രോൺ റെഡി, സൈനീക കേന്ദ്രത്തിലെത്തി

ശത്രു സംഹാരം നടത്താൻ ഇനി ഇന്ത്യൻ സൈന്യത്തിനു നാഗാസ്ത്ര ചാവേർ ഡ്രോൺ .നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഇൻഡസ്ട്രീസ്, തദ്ദേശീയമായി വികസിപ്പിച്ച…

1 hour ago

തീപിടിച്ചത് രാജകൊട്ടാരത്തിലല്ല, മരിച്ചത് പാവം ഇന്ത്യാക്കാർ, അവരും മനുഷ്യരാണ്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തം കുവൈറ്റ് സർക്കാർ സംവിധാനങ്ങളുടെ പരാജയം കാണിക്കുന്നു എന്ന നിശിത വിമർശനവുമായി ഇന്ത്യയിലെ പ്രസിദ്ധ പൊതു താല്പര്യ…

1 hour ago

ജനുവരിയിൽ 50 ദിവസത്തെ പരോൾ; വീണ്ടും 21 ദിവസത്തെ പരോളിന് അപേക്ഷിച്ച് വിവാദ ആൾദൈവം ഗുർമീത് റാം റഹീം

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം വീണ്ടും പരോൾ ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.…

2 hours ago