national

പ്രധാനമന്ത്രിയെയും ഖാസി വസ്ത്രത്തെയും അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് തൃണമൂൽ നേതാവ്

ഷില്ലോംഗ്: ഒടുവിൽ മാപ്പ് അപേക്ഷ നടത്തി തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് കീർത്തി ആസാദ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, മേഘാലയയുടെ പരമ്പരാഗത വസ്ത്രമായ ഖാസിയെയും അപമാനിച്ച സംഭവത്തിലാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് ആസാദ് ട്വീറ്റ് ചെയ്തു. ‘ഞാൻ അടുത്തിടെ നടത്തിയ ട്വീറ്റ് വളച്ചൊടിച്ചു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു. നാനാതരത്തിലുള്ള നമ്മുടെ സംസ്‌കാരങ്ങളെ ഞാൻ ബഹുമാനിക്കുന്നു.

എപ്പോഴും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് ഞാൻ’ – കീർത്തി ആസാദ് ട്വിറ്ററിൽ കുറിച്ചു. ഈ മാസം 18 ന് ഷില്ലോംഗിൽ നടന്ന പരിപാടിയിൽ മേഘാലയയുടെ പരമ്പരാഗത വസ്ത്രങ്ങളിൽ ഒന്നായ ഖാസിയാണ് പ്രധാനമന്ത്രി ധരിച്ചിരുന്നത്. ഇതിനെയാണ് ആസാദ് സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചത്.

സമൂഹമാദ്ധ്യമങ്ങളിൽ മോദിയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ ചിലർ ഇത് സ്ത്രീകളുടെ വസ്ത്രമാണ് എന്നും, ഓൺലൈൻ ആയി വാങ്ങിയതാണെന്നുമുള്ള തരത്തിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് തെളിവെന്നോണം മോദി ധരിച്ച അതേ വസ്ത്രം മറ്റൊരു സ്ത്രീ ധരിച്ചിരിക്കുന്നതായി മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആസാദിന്റെ പരാമർശം.

എന്നാൽ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ആസാദിന്റെ പരാമർശത്തെ അപലപിച്ച് അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രംഗത്ത് എത്തിയിരുന്നു. ഇതോടെ നേതാവിന് മാപ്പ് പറയുക അല്ലാതെ മറ്റ് വഴി ഇല്ലാതായി.

Karma News Network

Recent Posts

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

22 mins ago

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

1 hour ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

2 hours ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

2 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

2 hours ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

3 hours ago