തിരുവനന്തപുരം/ കൊട്ടിഘോഷിച്ച് ആർപ്പ് വിളികളോടെ കൊണ്ടു വന്ന നിയമസഭാ ടിവി പിണറായി സർക്കാർ പേര് മാത്രം ബാക്കി വെച്ച് പൂട്ടികെട്ടുന്നു. നിയമസഭാ ടിവി മഹാ നഷ്ടത്തിലായ സാഹചര്യത്തിലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി പേര് മാത്രം ബാക്കി വെച്ച് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ചരക്കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനകം നിയമസഭാ ടിവിക്കായി ചിലവഴിച്ചത്. തിരികെ വരുമാനമായി കിട്ടിയ തുകയിൽ നിന്ന് തിരിച്ച് ഖജനാവിലെത്തിയതാകട്ടെ വെറും 91 ലക്ഷവും.
നിയമസഭാ ടിവിയുടെ പ്രവർത്തനം ആരംഭിച്ചശേഷം ഇതുവരെ 5,41,40,201 രൂപ ചെലവായെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. ഇതിൽ 54 ശതമാനവും ചാനലുകളുടെ ടൈംസ്ലോട്ട് വാങ്ങി സഭാ ടി.വിയുടെ പരിപാടികൾ സംപ്രേഷണത്തിന് കൈമാറുന്ന വകയിൽ ചിലവഴിച്ചു വരുകയായിരുന്നു.
ഇതിനകം പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ മാത്രം ചാനലുകൾക്ക് 2,39,79,201 രൂപയാണ് ചെലവഴിച്ചത്. ചാനലുകൾക്ക് നൽകാനായി പരിപാടികൾ നിർമ്മിക്കുന്നതിനായി 84,70,012 രൂപയും ചെലവഴിക്കുകയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് ആകെ 47,60,000 രൂപയാണ് ചിലവഴിച്ചത്.
സഭാ ടിവിയിൽ നിന്ന് ഇതുവരെ 1.44 കോടിയുടെ വരുമാനം തിരികെ കിട്ടിയതിൽ സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ച 5,41,40,201 രൂപയിൽ 91 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകാനായത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സഭാ ടി വി ഇനി ചാനലുകളിൽ ടൈംസ്ലോട്ട് വാങ്ങി പരിപാടികൾ സംപ്രേക്ഷണം ചെയ്യില്ല. അതിനായുള്ള പരിപാടികളുടെ നിർമ്മാണവും നിർത്തിവെക്കും.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…