kerala

കേരള വി സി യെ നിയമിക്കാൻ സെർച്ച് കമ്മിറ്റി ഉണ്ടാക്കി ഗവർണർ സർക്കാരിനെ വെട്ടിലാക്കി.

തിരുവനന്തപുരം. സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിൽ പുതിയ ഓർഡിനൻസ് കൊണ്ടുവരാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനിടെ ‘ഒരു മുഴം മുൻപേ എറിഞ്ഞു’ ചാൻസലർ കൂടിയായ ഗവർണർ സർക്കാരിനെ വെട്ടിലാക്കി. കേരള വി.സി നിയമനത്തിനായി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു.

സർവകലാശാല നോമിനിയെ ഒഴിവാക്കിയാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സർക്കാരിന് താത്പര്യമുള്ള വ്യക്‌തിയെ വി.സിയാക്കാൻ സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വച്ച് രാജ് ഭവൻ സർക്കാരിനെ കടത്തി വെട്ടുന്ന നീക്കം നടത്തിയിരിക്കുന്നത്.

കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ നോമിനി. യു.ജി.സി നോമിനി കർണാടകയിലെ കേന്ദ്ര സർവകലാശാല വി.സി പ്രൊ ബട്ടു സത്യനാരായണയാണ്.

സർവകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവർണറെ അറിയിക്കുകയാണ് ഉണ്ടായത്. ഓർഡിനൻസ് ഇറക്കിയ ശേഷം വി സി വിഷയത്തിൽ കരുക്കൾ നീക്കാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് സെർച്ച് കമ്മിറ്റിരൂപീകരിച്ചു കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

1 min ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago