kerala

സഹോദരനില്‍നിന്നു ഗര്‍ഭിണിയായ 15 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി . സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. സാമൂഹ്യ, മെഡിക്കല്‍ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ് ഉണ്ടായത്. കുഞ്ഞു ജനിച്ചാല്‍ ഉണ്ടാവുന്ന സാമൂഹ്യ സങ്കീര്‍ണതകളും, 32 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും കണക്കിലെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കുട്ടി ഗര്‍ഭിണിയായത് സഹോദരനില്‍നിന്നാണ്. കുഞ്ഞു ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്ക് കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി എന്ന് കോടതി പറഞ്ഞു.

ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു മാനസിക, ശാരീരിക ആഘാതത്തിനു കാരണമാവുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോടതി പറയുകയുണ്ടായി. ഗര്‍ഭഛിദ്രത്തിനു നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍ക്കുകയായിരുന്നു. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Karma News Network

Recent Posts

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

22 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

58 mins ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

2 hours ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

2 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

3 hours ago

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

3 hours ago