kerala

ഭാര്യയുടെ നെഞ്ചില്‍ സ്‌റ്റെതസ്‌കോപ്പ് വെച്ച് പരിശോധിച്ചതിന് ഡോക്ടറെ മർദ്ദിച്ചയാൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

കൊച്ചി . ഭാര്യയെ പരിശോധിച്ച ഡോക്ടറെ മര്‍ദിച്ച ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഭാര്യയോട് പരിശോധനയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവ് ഡോക്ടറെ തള്ളുന്നത്. ജാമ്യം നിഷേധിച്ച കോടതി നിര്‍ണായക നിരീക്ഷണവും നടത്തി. രോഗമെന്താണെന്ന് പരിശോധിക്കുമ്പോള്‍ സ്പര്‍ശിക്കാതെ ചികിത്സ നടക്കില്ല. ഡോക്ടമാരുടെ പ്രൊഫഷനില്‍ അത്തരം കാര്യം നിര്‍ബന്ധമായുള്ള കാര്യമാണ് – കോടതി വ്യക്തമാക്കി.

ഒരു രോഗി ചികിത്സ വേണമെങ്കില്‍ ഡോക്ടര്‍മാര്‍ ശാരീരികമായി തന്നെ പരിശോധന നടത്തേണ്ടി വരും. അല്ലാതെ രോഗം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ചികിത്സ നടത്തുമ്പോള്‍ സ്‌റ്റെതസ്‌കോപ്പ് നെഞ്ചില്‍ വെക്കേണ്ടി വരും. അതിലൂടെ മാത്രമേ ഹൃദയസ്പന്ദനം തിരിച്ചറിയാന്‍ കഴിയൂ – കോടതി പറഞ്ഞു.

അതേസമയം തന്നെ ഡോക്ടര്‍മാര്‍ അതിരുകടന്ന പരിശോധന നടത്തുകയും, മോശമായി പെരുമാറുകയും ചെയ്യുന്നത് കാണാതിരിക്കാന്‍ സാധിക്കില്ലെന്നും, അത്തരം സത്യസന്ധമായ കേസുകള്‍ അവഗണിക്കില്ലെന്നും കോടതി പറയുകയുണ്ടായി. അങ്ങനെയുള്ള കേസുകളിലെ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടത്. സാഹചര്യങ്ങളും പരിശോധിക്കണ മെന്നും ഹൈക്കോടതി പറഞ്ഞു. ജനുവരി എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ഡോക്ടര്‍ ആ ദിവസം ഡോക്ടറെ മര്‍ദിച്ച വ്യക്തിയുടെ ഭാര്യയെ പരിശോധിച്ചിരുന്നു. കാഷ്വാലിറ്റി വിഭാഗത്തില്‍ വെച്ചായിരുന്നു പരിശോധന നടക്കുന്നത്.

ഇതിനിടെ പ്രതി ഡോക്ടറുടെ കോളറിന് പിടിച്ച് മര്‍ദിക്കുകയായിരുന്നു. തന്റെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന കാരണത്താലായിരുന്നു അടിക്കുന്നത്. ഇയാളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. പ്രതിക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നായിരുന്നു ആരോപണം. രണ്ട് നഴ്‌സുമാരുടെയും, ഇയാളുടെ ഭാര്യയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

അത് മാത്രമല്ല ഡോക്ടറുടെ കേസ് ഇയാള്‍ക്കെതിരെ വന്നതിന് ശേഷമാണ്, ഈ യുവാവ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിക്കുന്നത്. ജാമ്യം നല്‍കിയാല്‍, അതൊരു അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും, കര്‍മനിരതരായ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കാത്ത അവസ്ഥ വരുമെന്നും, അതിലൂടെ പൊതുജനത്തിന് ലഭിക്കുന്ന ചികിത്സ വരെ അവതാളത്തിലാകുമെന്നും കോടതി പറയുകയുണ്ടായി.

 

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago