topnews

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി. മകളുടെ മുന്നില്‍ വെച്ച് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. യാത്രക്കാരോട് ഇങ്ങനെ ജീവനക്കാര്‍ പെരുമാറിയാല്‍ എങ്ങനെ കെഎസ്ആര്‍ടിസിയെ യാത്രക്കായി ആശ്രയിക്കുമെന്ന് കോടതി ചോദിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കെഎസ്ആര്‍ടിസിക്ക് കോടതി നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച രാവിലെയാണ് കാട്ടക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സംഭവം ഉണ്ടാകുന്നത്. പഞ്ചായത്ത് ജീവനക്കാരനായ പ്രേമനാണ് മര്‍ദ്ദനമേറ്റത്. മകളുടെ കണ്‍സഷന്‍ പുതുക്കുവാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കണ്‍ഷന്‍ ലഭിക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന തര്‍ക്കമാണ് സംഭവത്തിന് കാരണം.

അതേസമയം മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെ പോലീസ് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. സംഭവത്തില്‍ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി കെഎസആര്‍ടിസി വിജിലന്‍സ് ഗതാഗതമന്ത്രിയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.

 

Karma News Network

Recent Posts

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

2 mins ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

26 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

51 mins ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

1 hour ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

2 hours ago

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

2 hours ago