national

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ ചിത്രം പുറത്ത് വിട്ടു, 2024 ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും – യോഗി ആദിത്യനാഥ്

ന്യൂഡൽഹി. അയോധ്യയില്‍ നിർമ്മാണം പുരോഗമിച്ചു വരുന്ന ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്‍റെ ജനറല്‍ സെക്രട്ടറി ചമ്പത് റായി. മാര്‍ച്ച് 17ന് ആണ് ക്ഷേത്ര ശ്രീകോവിലിന്‍റെ ചിത്രം പങ്കുവെച്ചത്.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ച രണ്ട് സാലഗ്രാം കല്ലുകള്‍ ഉപയോഗിച്ചാണ് രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ തയ്യാറാക്കുക. യഥാക്രമം 18 ടണ്ണും 16 ടണ്ണും ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാള്‍ ഇതിനായി ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. മഹാവിഷ്ണുവിന്‍റെ പ്രതീകമായാണ് കാളിഘണ്ഡ്കി പുഴയില്‍ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുന്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി നിധി പറയുന്നു.

രാമജന്മഭൂമി ക്ഷേത്ര നിർമ്മാണം വിചാരിച്ച വേഗതയില്‍ മുന്നേറുകയാണെന്നും 2024ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2024 ജനവരി ഒന്നിന് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തിയിരുന്നു. ഏകദേശം 70 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയായതായി ട്രഷറര്‍ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന…

12 mins ago

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

20 mins ago

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

37 mins ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

1 hour ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

1 hour ago

പിഞ്ചുകുഞ്ഞിന്റെ ശ്വാസ നാളത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി

ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…

1 hour ago