kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ സംഭവം: ജീവനക്കാരനെ പിരിച്ചുവിട്ടു.

കോഴിക്കോട് . മെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ സംഭവത്തിൽ ജീവനക്കാരനെ പിരിച്ചുവിട്ടു. അതിക്രമ സംഭവത്തിന് ശേഷം യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ വടകര സ്വദേശി ശശീന്ദ്രനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

ശശീന്ദ്രനെ ആരോഗ്യ വകുപ്പ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ലൈംഗികാതിക്രമം ഉണ്ടാവുന്നത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ എത്തിച്ച ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് മടങ്ങിയെത്തി പീഡിപ്പിക്കുകയാണ് ഉണ്ടായത്.

ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതിയെയാണ് പീഡിപ്പിക്കുന്നത്. സംഭവശേഷം ജീവനക്കാരൻ ഒരു കൂസലുമില്ലാതെ വിനോദയാത്രക്ക് പോയത് വാർത്തയായിരുന്നു. സ്വബോധത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറയുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ യുവതിയെ സ്വാധീനിച്ച് കേസില്ലാതാക്കാനും പരാതി പിൻവലിപ്പിക്കാനും അഞ്ച് ജീവനക്കാർ ശ്രമം നടത്തി.

ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം നടത്തി വരുകയാണ്. ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago